ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് തിയതികള്‍ മാര്‍ച്ച് 13 ന് ശേഷം പ്രഖ്യാപിച്ചേക്കുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍. പൊതു തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കമ്മീഷന്‍ ഒന്നിലധികം സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സന്ദര്‍ശനം പൂര്‍ത്തിയാകുന്നതോടെ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ തമിഴ്നാട് സന്ദര്‍ശനത്തിലാണ്. അതിന് ശേഷം ഉത്തര്‍പ്രദേശും ജമ്മു കശ്മീരും സന്ദര്‍ശിക്കാനാണ് തീരുമാനം. മാര്‍ച്ച് 13ന് മുമ്പ് സംസ്ഥാന സന്ദര്‍ശനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായി ചീഫ് ഇലക്ഷന്‍ ഓഫീസര്‍ പതിവായി യോഗങ്ങള്‍ നടത്തുന്നുണ്ട്. പ്രശ്നബാധിത പ്രദേശങ്ങള്‍, ഇവിഎമ്മുകളുടെ ചലനം, സുരക്ഷാ സേനയുടെ ആവശ്യകത, അതിര്‍ത്തികളില്‍ ജാഗ്രത കര്‍ശനമാക്കല്‍ എന്നിവ വിലയിരുത്തിയ ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.