ഇന്ത്യന്‍ ഇമിഗ്രേഷന്‍ വിവരങ്ങള്‍ ചോര്‍ത്തി ചൈനീസ് ഹാക്കര്‍മാര്‍; അമേരിക്കയും ബ്രിട്ടണുമടക്കം 20 രാജ്യങ്ങള്‍ പട്ടികയില്‍

ഇന്ത്യന്‍ ഇമിഗ്രേഷന്‍ വിവരങ്ങള്‍ ചോര്‍ത്തി ചൈനീസ് ഹാക്കര്‍മാര്‍; അമേരിക്കയും ബ്രിട്ടണുമടക്കം 20 രാജ്യങ്ങള്‍ പട്ടികയില്‍

ന്യൂഡല്‍ഹി: ഇന്ത്യ, അമേരിക്ക, ബ്രിട്ടണ്‍ ഉള്‍പ്പടെ വിവിധ രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈന വന്‍ സൈബറാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഗൂഗിള്‍ ഉള്‍പ്പടെയുള്ള മുന്‍നിര സേവന ദാദാക്കളുടെ സാങ്കേതിക പിഴവുകള്‍ ചൂഷണം ചെയ്താണ് ഹാക്കിങ് നടന്നത്.

ഇതുവഴി ഇന്ത്യന്‍ ഏജന്‍സികളുടെ കൈവശമുള്ള 95.2 ജിബി വരുന്ന ഇമിഗ്രേഷന്‍ ഡാറ്റ ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാക്കിങ് സംഘം ചോര്‍ത്തിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയിലെ ഐസൂണ്‍ എന്ന സ്ഥാപനം ചോര്‍ത്തിയ രേഖകള്‍ ഓണ്‍ലൈന്‍ ഡെവലപ്പര്‍ പ്ലാറ്റ്ഫോമായ ഗിറ്റ്ഹബ്ബില്‍ അജ്ഞാതന്‍ പോസ്റ്റ് ചെയ്തതോടെയാണ് ഹാക്കിങ് വിവരം പുറത്തറിഞ്ഞത്. രേഖകളും ചാറ്റ് ലോഗുകളും അടക്കം 577 രേഖകള്‍ ഇതിലുണ്ട്.

ഇന്ത്യ, അമേരിക്ക, ബ്രിട്ടണ്‍, തായ് വാന്‍, മലേഷ്യ ഉള്‍പ്പടെ 20 ഓളം രാജ്യങ്ങളെ ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടിട്ടുണ്ട്. യുകെയുടെ ഫോറിന്‍ ഓഫീസിനെതിരെയാണ് ഹാക്കിങ് നടന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ചൈനീസ് സൈന്യം, പോലീസ്, സുരക്ഷാ ഏജന്‍സികള്‍ തുടങ്ങി സര്‍ക്കാരിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ക്ക് സൈബര്‍ സുരക്ഷാ സേവനങ്ങള്‍ നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളിലൊന്നാണ് ഐസൂണ്‍. ഷാങ് ഹായില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ 25 ജീവനക്കാരുണ്ട്.

ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിച്ചുവാനിലെ ഐസൂണിന്റെ അനുബന്ധ സ്ഥാപനം 2016 നും 2022 നും ഇടയില്‍ ഒപ്പുവെച്ച കരാറുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ഗിറ്റ്ഹബ്ബില്‍ വന്നിട്ടുണ്ട്. ചൈനീസ് പൊലീസ്, രഹസ്യാന്വേഷണ സേവനങ്ങള്‍ എന്നിവരെല്ലാം ഐസൂണിന്റെ ഉപയോക്താക്കളാണെന്ന് ഈ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

എണ്‍പതോളം കേന്ദ്രങ്ങളെ ഐസൂണ്‍ ഹാക്ക് ചെയ്തതായാണ് വിവരം. ഇന്ത്യയില്‍ നിന്നുള്ള 95.2 ജിബി ഇമിഗ്രേഷന്‍ ഡാറ്റയും ദക്ഷിണ കൊറിയയുടെ എല്‍ജി യുപ്ലസ് ടെലികോം സേവന ദാതാവില്‍ നിന്നുള്ള 3 ടെറാബൈറ്റ് കോള്‍ ലോഗുകളും ഹാക്കര്‍മാര്‍ കൈക്കലാക്കിയ രേഖകളില്‍പ്പെടുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.