കൊല്ലം: കേരള-തമിഴ്നാട് സംസ്ഥാന അതിര്‍ത്തിയായ കോട്ടവാസല്‍ എസ് വളവിന് സമീപം ചരക്ക് ലോറി റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ലോറി ഡ്രൈവര്‍ തമിഴ്നാട് മുക്കൂടല്‍ സ്വദേശി മണികണ്ഠന്‍ (34) ആണ് മരിച്ചത്.
ലോറി മറിഞ്ഞതിന് തൊട്ടുപിന്നാലെ തിരുനെല്‍വേലി- പാലക്കാട് പാലരുവി എക്സ്പ്രസ് കടന്നു വരികയായിരുന്നു. എന്നാല്‍ ലോറി മറിയുന്ന ശബ്ദം കേട്ട് ഇതിനടുത്ത് താമസിക്കുന്ന ഷണ്‍മുഖന്‍, ഭാര്യ വടക്കുതായി എന്നിവര്‍ വീട്ടില്‍ നിന്നും ട്രാക്കിലുടെ ഇറങ്ങിയോടി ടോര്‍ച്ച് തെളിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ഇതോടെ ഒഴിവായത് വന്‍ ദുരന്തമാണ്.
ഇന്ന് പുലര്‍ച്ചെ 12.30ഓടെയായിരുന്നു അപകടം. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലേക്ക് പ്ലൈവുഡ് ലോഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി മറിയുന്നതിനിടെ പുറത്തേക്ക് ചാടിയതിനാല്‍ ക്ലീനര്‍ രക്ഷപ്പെട്ടു.
അപകടത്തെ തുടര്‍ന്ന് പാലരുവി എക്സ്പ്രസ് രണ്ടു മണിക്കൂറിലധികം വൈകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.