കോട്ടയം : ചങ്ങനാശേരി പ്രവാസി അപ്പോസ്തലേറ്റും ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലും ചേർന്ന് പ്രവാസികൾക്കായി ഒരുക്കുന്ന കരുതൽ പദ്ധതിയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. നിലവിൽ പ്രവാസികളായിട്ടുള്ളവർക്കും നാട്ടിൽ തിരികെയെത്തിയ പ്രവാസികൾക്കും അവരുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
പ്രായമായ മാതാപിതാക്കളെ കുറഞ്ഞ ചിലവിൽ വീട്ടിലെത്തി ചികിൽസിക്കുന്ന ശുശ്രൂഷയാണ് ഇതിൽ ഏറ്റവും പ്രധാനം. നാട്ടിൽ അവധിക്ക് പ്രവാസികൾക്ക് നേരിട്ട് അപ്പോയ്ന്റ്മെന്റ് ലഭിക്കുന്ന സാഹചര്യം തുടങ്ങി വിവിധ സൗകര്യങ്ങൾ ഈ പദ്ധതിയിലൂടെ പ്രവാസികൾക്കായി നൽകുന്നു. ഒരു വർഷത്തേന് 4500 രൂപ മുതൽ 10000 രൂപ വരെയുള്ള മൂന്ന് പാക്കേജുകളാണ് കരുതൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
മൂന്ന് മാസത്തിലൊരിക്കൽ ഡോക്റിന്റെയും നേഴസിന്റെയും സേവനം വിട്ടിൽ ലഭ്യമാക്കി ബിപി ഷുഗർ തുടങ്ങിയവ പരിശോധിക്കുന്നതാണ് 4500 രൂപയുടെ പാക്കേജ്. മാസത്തിലൊരിക്കൽ ഡോക്ടറിന്റെയും നഴ്സിന്റെയും സേവനം വീട്ടിലെത്തിച്ച് ബിപി ഷുഗർ തുടങ്ങിയവ പരിശോധിക്കുന്നതാണ് 9000 രൂപയുടെ രണ്ടാമത്തെ പാക്കേജ്. പതിനായിരം രൂപയുടെ പാക്കേജിൽ മൂന്ന് മാസത്തിലൊരിക്കൽ ഡോക്റിന്റെയും നേഴസിന്റെയും സേവനം വിട്ടിൽ ലഭ്യമാക്കും. ബിപി, ഷുഗർ, ആർബിഎസ്, ആർഎഫ്ടി, എൽഎഫ്ടി തുടങ്ങിയ നിരവധി പരിശോധനകൾ ഇതിൽ ഉൾപ്പെടുന്നു. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയേണ്ടവർ പ്രവാസി അപ്പോസ്തലേറ്റ് അതിരൂപതാ ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്.
ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെ പ്രത്യേക നിർദേശ പ്രകാരം ആരംഭിച്ച ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽകളം, സെ. തോമസ് ഹോസ്പിറ്റലിൽ ഡയറക്ടർ ഫാ ജെയിംസ് പി കുന്നത്ത് എന്നിവർ സംയുക്തമായി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.