പൂഞ്ഞാറും തിരിച്ചറിവുകളും; വൈദികന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

പൂഞ്ഞാറും തിരിച്ചറിവുകളും; വൈദികന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

പാലാ രൂപതയിലെ പൂഞ്ഞാർ സെന്റ് മേരീസ് ഇടവകയുടെ സഹ വികാരിയെ കഴിഞ്ഞ ദിവസം ചില സാമൂഹ്യ വിരുദ്ധർ ചേർന്ന് ആക്രമിക്കുകയും പരിക്കുകളോടെ ക്രൈസ്തവ പുരോഹിതനെ പാലാ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച്ച ഇടവക പള്ളിയിൽ ആരാധാനയും, വിശുദ്ധ ബലിയർപ്പണവും നടക്കുന്ന സമയത്ത് ഒരു സംഘം ആളുകൾ അവരുടെ വാഹനങ്ങളുമായി പള്ളി അങ്കണത്തിൽ എത്തുകയും പ്രാർത്ഥനക്ക് തടസമാകും വിധം വാഹനങ്ങൾ ഓടിക്കുകയും ചെയ്തതിനെ ചോദ്യം ചെയ്തതും, അവരെ അത്തരം പ്രവർത്തിയിൽ നിന്ന് പിന്തിരിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുകയും ചെയ്തു എന്നതാണ് സംഭവ വികാസങ്ങൾക്ക് കാരണം.

പ്രസ്തുത വിഷയത്തെ അടിസ്ഥാനമാക്കി "പൂഞ്ഞാറും തിരിച്ചറിവുകളും" എന്ന ഫാ. ഡോ. മൈക്കിൾ പുളിക്കലിന്റെ കുറിപ്പ് ഏറെ ശ്രദ്ധേയമാകുകയാണ്.

കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെ:

പൂ​​​ഞ്ഞാ​​​ർ സെ​​ന്റ് മേ​​​രീ​​​സ് പള്ളിപ്പ​​​രി​​​സ​​​ര​​​ത്ത് ഒരു സംഘം ആ​​​ളു​​​ക​​​ൾ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റു​​​ക​​​യും ആ​​​രാ​​​ധ​​​ന​​​യ്ക്കു ത​​​ട​​​സം സൃ​​​ഷ്ടി​​​ക്കു​​​ക​​​യും വൈ​​​ദി​​​ക​​​നെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വം കേ​​​ര​​​ള​​​ത്തി​​​ൻറെ സാ​​​മൂ​​​ഹി​​​ക ഐ​​​ക്യ​​​ത്തി​​​നും മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ​​​ത്തി​​​നും ഏ​​​റ്റ ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​യ ഒ​​​രു പ്ര​​​ഹ​​​ര​​​മാ​​​ണ്. ഈ ​​​സം​​​ഭ​​​വം വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന ചി​​​ല വ​​​സ്തു​​​ത​​​ക​​​ൾ നാം ​​​ഗൗ​​​ര​​​വ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

ആ​​​ദ​​​ര​​​വി​​​ന്റെ സം​​​സ്കാ​​​രം ഇ​​​ല്ലാ​​​താ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു

ഏ​​​തു മ​​​ത​​​ത്തി​​​ൽ വി​​​ശ്വ​​​സി​​​ച്ചാ​​​ലും ഇ​​​ത​​​ര മ​​​ത​​​സ്ഥ​​​രെ​​​യും അ​​​വ​​​രു​​​ടെ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളെ​​​യും പു​​​രോ​​​ഹി​​​ത​​​രെ​​​യും ആ​​​ദ​​​ര​​​വോ​​​ടെ സ​​​മീ​​​പി​​​ക്കു​​​ന്ന മ​​​ഹ​​​ത്താ​​​യ സം​​​സ്കാ​​​ര​​​മാ​​​ണ് ന​​​മു​​​ക്കു​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​ത​​​രമ​​​തവി​​​ദ്വേ​​​ഷ​​​വും വ​​​ർ​​​ഗീ​​​യ​​​ത​​​യും വ​​​ള​​​ർ​​​ത്തു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ളെ തി​​​രു​​​ത്താ​​​നും ത​​​ള്ളി​​​പ്പ​​​റ​​​യാ​​​നും എ​​​ന്നും ആ​​​ത്മീ​​​യ ആ​​​ചാ​​​ര്യ​​​ന്മാ​​​രും നേ​​​താ​​​ക്ക​​​ന്മാ​​​രും സ​​​വി​​​ശേ​​​ഷ ശ്ര​​​ദ്ധ ചെ​​​ലു​​​ത്തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ആ ​​​മ​​​ഹ​​​ത്താ​​​യ സം​​​സ്കാ​​​രം ഈ ​​​നാ​​​ട്ടി​​​ൽ​​നി​​​ന്ന് അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​കു​​​ന്നു എ​​​ന്ന ദുഃ​​​ഖ​​​ക​​​ര​​​മാ​​​യ വ​​​സ്തു​​​ത പൂ​​​ഞ്ഞാ​​​ർ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്നു​ണ്ട്. ആ​​​ദ​​​ര​​​വി​​​ൻറെ സം​​​സ്കാ​​​രം ന​​​മ്മു​​​ടെ നാ​​​ട്ടി​​​ൽ​​നി​​​ന്ന് ഇ​​​ല്ലാ​​​താ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു എ​​​ന്ന സ​​​ത്യം പൊ​​​തു​​​സ​​​മൂ​​​ഹം തി​​​രി​​​ച്ച​​​റി​​​യു​​​ക​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​പൂ​​​ർ​​​വം പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യും വേ​​​ണം.

തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ൽ പി​​​ടി​​​മു​​​റു​​​ക്കു​​​ന്നു

ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത് ഒ​​​രു ക്രൈ​​​സ്ത​​​വ പു​​​രോ​​​ഹി​​​ത​​​നാ​​​ണ്. ആ​​​ക്ര​​​മി​​​ച്ച​​​തി​​​ന്റെ പേ​​​രി​​​ൽ ഇ​​​തു​​​വ​​​രെ അ​​​റ​​​സ്റ്റി​​​ലാ​​​യ പ്ര​​​തി​​​ക​​​ളെ​​​ല്ലാ​​​വ​​​രും മ​​​റ്റൊ​​​രു സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രും. എ​​​ന്നി​​​ട്ടും പ്ര​​​തി​​​ക​​​ളു​​​ടെ സ​​​മു​​​ദാ​​​യ ആ​​​ചാ​​​ര്യ​​​ന്മാ​​​രോ നേ​​​താ​​​ക്ക​​​ന്മാ​​​രോ ഈ ​​​സം​​​ഭ​​​വ​​​ത്തെ ശ​​​ക്ത​​​മാ​​​യി അ​​​പ​​​ല​​​പി​​​ക്കാ​​​നോ ഇ​​​ത്ത​​​രം തീ​​​വ്ര​​​വാ​​​ദ​​​പ​​​ര​​​മാ​​​യ നീ​​​ക്ക​​​ങ്ങ​​​ളെ​​​യും അ​​​തി​​​നു നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളോ വ്യ​​​ക്തി​​​ക​​​ളോ ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ​​​രെ​​​യും ത​​​ള്ളി​​​പ്പ​​​റ​​​യാ​​​നോ ഇ​​​നി​​​യും ശ്ര​​​മി​​​ച്ചി​​​ട്ടി​​​ല്ല എ​​​ന്ന​​​ത് ഭീ​​​തി​​​ക​​​ര​​​മാ​​​ണ്. മാ​​​ത്ര​​​വു​​​മ​​​ല്ല, 17, 18 വ​​​യ​​​സ് പ്രാ​​​യ​​​മു​​​ള്ള​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട ഒ​​​രു സം​​​ഘ​​​ത്തി​​​ൻറെ ഗൗ​​​ര​​​വ​​​ത​​​ര​​​മാ​​​യ കു​​​റ്റ​​കൃ​​​ത്യ​​​ങ്ങ​​​ളെ നി​​​സാ​​​ര​​​വ​​​ത്ക​​​രി​​​ക്കാ​​​നും ര​​​ഹ​​​സ്യ​​​മാ​​​ക്കി വയ്ക്കാ​​​നും കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​നും പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​വ​​​രെ കേ​​​സി​​​ൽ​​​പ്പെ​​​ടു​​​ത്താ​​​നു​​​മാ​​​ണ് പ​​​ല​​​രും തി​​​ര​​​ക്കു​​​ കൂ​​​ട്ടി​​​യ​​​ത്. മ​​​ത​​​ത്തി​​​ൻറെ പേ​​​രി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന നി​​​രോ​​​ധി​​​ത ഭീ​​​ക​​​രസം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ഇ​​​വി​​​ടെ ക​​​ണ്ടെ​​​ത്തി​​​യ​​​പ്പോ​​​ഴും തീ​​​വ്ര​​​വാ​​​ദ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ​​​ല​​​രും അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടും അ​​​വ​​​ർ അം​​​ഗ​​​മാ​​​യി​​​രി​​​ക്കു​​​ന്ന മ​​​ത​​​ത്തി​​ൻറെ​​​യും സ​​​മു​​​ദാ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും നി​​​ശ​​​ബ്ദ​​​ത പൊ​​​തു​​സ​​​മൂ​​​ഹ​​​ത്തി​​​നു മു​​​മ്പി​​​ൽ വാ​​​ചാ​​​ല​​​മാ​​​യി ഒ​​​ട്ടേ​​​റെ കാ​​​ര്യ​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ട്. 2019 ഈ​​​സ്റ്റ​​​ർ ദി​​​ന​​​ത്തി​​​ൽ ശ്രീ​​​ല​​​ങ്ക​​​യി​​​ലെ ക്രിസ്ത്യൻ പള്ളികളി​​​ൽ 253 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ല്കി​​​യ​​​വ​​​രു​​​മാ​​​യി നേ​​​രി​​​ട്ട് ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ, കേ​​​ര​​​ള​​​ത്തി​​​ൽ ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​ങ്ങ​​​ൾ​​​ക്ക് പ​​​ദ്ധ​​​തി​​​യി​​​ട്ട മ​​​ല​​​യാ​​​ളി​​​യാ​​​യ റി​​​യാ​​​സ് അ​​​ബൂ​​​ബ​​​ക്ക​​​റി​​​ന് എ​​​ൻ​​ഐ​​എ കോ​​​ട​​​തി പ​​​ത്തു വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വു ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത് ഈ ​​മാ​​​സ​​​ത്തി​​​ലാ​​ണ്. സ​​​ന്യാ​​​സവ​​​സ്ത്രം ധ​​​രി​​​ച്ച് പൊ​​​തു​​​ഇ​​​ട​​​ങ്ങ​​​ളി​​​ൽ സ​​​ഞ്ച​​​രി​​​ക്കാ​​​ൻ പോ​​​ലും സാ​​​ധി​​​ക്കാ​​​ത്ത അ​​​വ​​​സ്ഥ ഇ​​​ന്ത്യ​​​യി​​​ൽ പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും സം​​​ജാ​​​ത​​​മാ​​​കു​​​ന്ന​​​തും ഇ​​​ത്ത​​​രം തീ​​​വ്ര വ​​​ർ​​​ഗീ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ൾ ഉ​​​ള്ള​​​വ​​​രു​​​ടെ, മ​​​ത തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു​​​ടെ ആ​​​സൂ​​​ത്രി​​​ത​​​മാ​​​യ വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ മൂ​​​ല​​​മാ​​​ണ്.

മി​​​ത​​​വാ​​​ദി​​​ക​​​ൾ നി​​​ശ​​​ബ്ദ​​​രാ​​​കാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ പി​​​ടി​​​മു​​​റു​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ അ​​​തീ​​​വ ഗൗ​​​ര​​​വ​​​ത്തോ​​​ടെ ഓ​​​രോ മ​​​ത​​​വും സ​​​മു​​​ദാ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളും പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്, അ​​​ത്ത​​​രം നീ​​​ക്ക​​​ങ്ങ​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

ഉ​​​റ​​​ക്കെ ശ​​​ബ്ദി​​​ക്കേ​​​ണ്ട​​​വ​​​ർ ഉ​​​റ​​​ക്കം ന​​​ടി​​​ക്കു​​​ന്നു

സാ​​​മൂ​​​ഹ്യ, രാ​​​ഷ്‌​​ട്രീ​​​യ, സാം​​​സ്കാ​​​രി​​​ക, മാ​​​ധ്യ​​​മ നാ​​​യ​​​ക​​​ന്മാ​​​രൊ​​​ക്കെ ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ പു​​​ല​​​ർ​​​ത്തു​​​ന്ന നി​​​ശ​​​ബ്ദ​​​ത അ​​​വ​​​രു​​​ടെ സെ​​​ല​​​ക്ടീ​​​വ് പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​യി​ മാ​​​ത്ര​​​മേ ക​​​രു​​​താ​​​നാ​​​കൂ. കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്ത് പ്ര​​​ത്യേ​​​കി​​​ച്ച്, ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ക്രൈ​​​സ്ത​​​വപീ​​​ഡ​​​ന​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​കൊ​​​ണ്ടു​​​വ​​​രി​​​ക​​​യും വാ​​​ർ​​​ത്ത​​​യാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന മാ​​​ധ്യ​​​മ ധ​​​ർ​​​മ​​​മൊ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ കാ​​​ണി​​​ക്കാ​​​ത്ത​​​ത്തി​​​ൻറെ രാ​​​ഷ്‌​​ട്രീ​​​യ​​​മൊ​​​ക്കെ പൊ​​​തു​​​ജ​​​ന​​​ത്തി​​​ന് പെ​​​ട്ടെ​​​ന്നു മ​​​ന​​​സി​​​ലാ​​​കും. ഉ​​​റ​​​ക്കെ ശ​​​ബ്ദി​​​ക്കേ​​​ണ്ടി​​​ട​​​ത്ത് ഉ​​​റ​​​ക്കം ന​​​ടി​​​ക്കു​​​ന്ന പ്ര​​​വ​​​ണ​​​ത കാ​​​പ​​​ട്യ​​​ത്തി​​​ൻറേ​​​താ​​​ണ്.

സ​​​മൂ​​​ഹ​​​ത്തോ​​​ടും രാ​​​ഷ്‌​​ട്ര​​​ത്തോ​​​ടും സ്നേ​​​ഹ​​​വും സാ​​​മൂ​​​ഹി​​​ക ഐ​​​ക്യ​​​ത്തോ​​​ടും ബ​​​ഹു​​​സ്വ​​​ര​​​ത​​​യോ​​​ടും ആ​​​ദ​​​ര​​​വും പു​​​ല​​​ർ​​​ത്തു​​​ന്ന​​​വ​​​രാ​​​ണെ​​​ങ്കി​​​ൽ ഇ​​​ത്ത​​​രം ധ്രു​​​വീ​​​ക​​​ര​​​ണ ശ്ര​​​മ​​​ങ്ങ​​​ളെ ക​​​ണ്ടി​​​ല്ല എ​​​ന്ന് ന​​​മു​​​ക്കു ന​​​ടി​​​ക്കാ​​​നാ​​​വി​​​ല്ല. ഇ​​​ത്ത​​​രം അ​​​ക്ര​​​മിസം​​​ഘ​​​ങ്ങ​​​ൾ​​​ക്കു പി​​​ൻ​​​ബ​​​ലം ന​​​ൽ​​​കു​​​ന്ന​​​ത് ആ​​​രാ​​​യാ​​​ലും - ല​​​ഹ​​​രി മാ​​​ഫി​​​യ​​​യോ മ​​​ത​​​തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ളോ മ​​​റ്റേ​​​തെ​​​ങ്കി​​​ലും ദേ​​​ശ​​​വി​​​രു​​​ദ്ധ ശ​​​ക്തി​​​ക​​​ളോ ആ​​​ണെ​​​ങ്കി​​​ലും - രാ​​​ഷ്‌​​ട്രീ​​​യ, മ​​​ത വ്യ​​​ത്യാ​​​സം കൂ​​​ടാ​​​തെ ഒ​​​റ്റ​​​ക്കെ​​ട്ടാ​​​യി ഇ​​​ത്ത​​​രം സാ​​​മൂ​​​ഹി​​​ക വി​​​പ​​​ത്തു​​​ക​​​ൾ​​​ക്കെ​​​തി​​​രേ പൊ​​​തു​​​സ​​​മൂ​​​ഹം ജാ​​​ഗ്ര​​​ത​​​യോ​​​ടെ നി​​​ല​​​കൊ​​​ള്ളേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു.

കെ​​​സി​​​ബി​​​സി മു​​​മ്പ് പ​​​ല​​​പ്പോ​​​ഴാ​​​യി സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​തു​​പോ​​​ലെ, സ​​​ത്യ​​​സ​​​ന്ധ​​​വും ഗൗ​​​ര​​​വ​​​പൂ​​​ർ​​​ണ​​​മാ​​​യ സ​​​മീ​​​പ​​​നം ഇ​​​ത്ത​​​രം വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും ഈ ​​​നാ​​​ട്ടി​​​ലെ സാ​​​മൂ​​​ഹി​​​ക ഐ​​​ക്യ​​​വും മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ​​​വും കാ​​​ത്തു​​സൂ​​​ക്ഷി​​​ക്കാ​​​ൻ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​ത പു​​​ല​​​ർ​​​ത്തു​​​ക​​​യും വേ​​​ണം. വി​​​ഭാ​​​ഗീ​​​യ​​​ത​​​യും വ​​​ർ​​​ഗീ​​​യ​​​ത​​​യും അ​​​നൈ​​​ക്യ​​​വും സം​​​ഘ​​​ർ​​​ഷ​​​വും സൃ​​​ഷ്ടി​​​ക്കു​​​ക​​​യും വ​​​ള​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്ന എ​​​ല്ലാ പ്ര​​​ത്യ​​​യശാ​​​സ്ത്ര​​​ങ്ങ​​​ളെ​​​യും വി​​​ധ്വം​​​സ​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​യും ന​​​മ്മു​​​ടെ പൊ​​​തു​​​സ​​​മൂ​​​ഹം നി​​​താ​​​ന്ത ജാ​​​ഗ്ര​​​ത​​​യോ​​​ടെ ചെ​​​റു​​​ത്തു തോ​​​ൽ​​​പി​​​ക്ക​​​ണം. അ​​​ത്ത​​​രം നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ലേ​​​ക്ക് പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തെ ന​​​യി​​​ക്കാ​​​നും പ്ര​​​ചോ​​​ദി​​​പ്പി​​​ക്കാ​​​നു​​​മു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​ത്മീ​​​യ, രാ​​​ഷ്‌​​ട്രീ​​​യ, സാം​​​സ്കാ​​​രി​​​ക, മാ​​​ധ്യ​​​മ നാ​​​യ​​​ക​​​ർ ആ​​​ത്മാ​​​ർ​​​ഥ​​​മാ​​​യും സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യും നി​​​റ​​​വേ​​​റ്റ​​​ണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.