വീണ്ടും ഇരുട്ടടി! പാചകവാതക വില കൂട്ടി

വീണ്ടും ഇരുട്ടടി! പാചകവാതക വില കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന്റെ വില 26 രൂപയോളമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് എണ്ണ വിപണന കമ്പനികള്‍ 19 കിലോ സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. പുതിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ 25 രൂപയും മുംബൈയില്‍ 26 രൂപയും കൂടും.

അതേസമയം ഗാര്‍ഹിക ഗ്യാസ് സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ മാസം ബജറ്റ് ദിനത്തില്‍ ഫെബ്രുവരി ഒന്നിന് 14 രൂപയാണ് വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചത്. ഇത്തവണ സിലിണ്ടറിന്റെ വില 25 രൂപ വര്‍ധിപ്പിക്കുകയായിരുന്നു. പുതിയ നിരക്കുകള്‍ ഐഒസിഎല്ലിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുതിയ നിരക്ക് അനുസരിച്ച് കേരളത്തില്‍ 26 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1806 രൂപയായി ഉയര്‍ന്നു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടര്‍ 1795 രൂപയ്ക്ക് ലഭിക്കും. അതേസമയം കൊല്‍ക്കത്തയില്‍ ഈ സിലിണ്ടറിന് 1911 രൂപയായി. മുംബൈയില്‍ വാണിജ്യ സിലിണ്ടറിന്റെ നിരക്ക് 1749 രൂപയായപ്പോള്‍ ചെന്നൈയില്‍ 1960.50 രൂപയായി.

ഫെബ്രുവരിയില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രകാരം ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില 1755.50 രൂപയില്‍ നിന്ന് 1769.50 രൂപയായി വര്‍ധിപ്പിച്ചിരുന്നു. കൊല്‍ക്കത്തയില്‍ ഒരു സിലിണ്ടറിന്റെ വില 1869.00 രൂപയില്‍ നിന്ന് 1887 രൂപയായും ഉയര്‍ത്തി. നേരത്തെ മുംബൈയില്‍ 1708 രൂപയ്ക്ക് ലഭ്യമായിരുന്ന വാണിജ്യ സിലിണ്ടര്‍ ഇപ്പോള്‍ 1723 രൂപയ്ക്കാണ് ലഭിച്ചിരുന്നത്. ചെന്നൈയില്‍ വില 1924.50 രൂപയില്‍ നിന്ന് 1937 രൂപയായി ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് തുടര്‍ച്ചയായ രണ്ടാം മാസവും നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.