പടിഞ്ഞാറൻ ആഫ്രിക്കയിൽ ഇന്ത്യൻ ദമ്പതികൾക്ക് ദാരുണാന്ത്യം: മരണകാരണം കണ്ടെത്താൻ ഇന്ത്യൻ എംബസി

പടിഞ്ഞാറൻ ആഫ്രിക്കയിൽ ഇന്ത്യൻ ദമ്പതികൾക്ക് ദാരുണാന്ത്യം: മരണകാരണം കണ്ടെത്താൻ ഇന്ത്യൻ എംബസി

അബിജാൻ: പടിഞ്ഞാറൻ ആഫ്രിക്കയിൽ ഇന്ത്യൻ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. സന്തോഷ് ഗോയൽ, സഞ്ജയ് ഗോയൽ എന്നിവരാണ് മരിച്ചതെന്ന് കോട്ട് ഡി ഐവറിയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. കുടുംബത്തിന് സാധ്യമായ സഹായം നൽകുമെന്ന് അനുശോചിച്ച് കൊണ്ട് എംബസി വൃത്തങ്ങൾ അറിയിച്ചു.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി പ്രാദേശിക ഭരണകൂടവുമായി ചർച്ച നടത്തിവരികയാണെന്നും എംബസി സൂചിപ്പിച്ചു. കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നൽകാൻ എംബസി പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. പ്രാദേശിക അധികാരികളുമായി ഞങ്ങൾ നിരന്തരം ആശയവിനിമയം നടത്തുന്നു-എംബസി എക്സിൽ കുറിച്ചു.

ഇന്ത്യൻ പൗരന്മാർ എപ്രകാരമാണ് മരണപ്പെട്ടതെന്ന് സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്നും നിലവിൽ മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കുന്നതിനാകും മുൻ​ഗണനയെന്നും എംബസി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.