കോഴിക്കോട് ജനവാസ മേഖലയില്‍ കാട്ടുപോത്തിറങ്ങി; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി

കോഴിക്കോട് ജനവാസ മേഖലയില്‍ കാട്ടുപോത്തിറങ്ങി; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി

കോഴിക്കോട്: കൂരാച്ചുണ്ടില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിറങ്ങി. നാട്ടുകാര്‍ തിരച്ചിലിനിറങ്ങിയതോടെ സമീപത്തുള്ള ഒരു വീടിന്റെ വളപ്പിലാണ് കാട്ടുപോത്തിനെ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ഈ വീടിന്റെ ഗെയ്റ്റ് അടച്ചു.

നിലവില്‍ വീടിന്റെ പരിസരത്ത് തന്നെ കാട്ടുപോത്ത് നിലയുറപ്പിച്ചിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനെ നിരീക്ഷിക്കുന്നുണ്ട്. കാട്ടിലേക്ക് തുരത്താനുള്ള വഴികളും അധികൃതര്‍ തേടുന്നുണ്ട്.

പെരുവണ്ണാമുഴി വന മേഖലയില്‍ നിന്നാണ് വന്നതാണെന്നാണ് നിഗമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.