വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാൾ; നൊവേന സംഘടിപ്പിച്ച് അയർലണ്ട് സീറോ മലബാർ സഭ പിതൃവേദി

വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാൾ; നൊവേന സംഘടിപ്പിച്ച് അയർലണ്ട് സീറോ മലബാർ സഭ പിതൃവേദി

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ പിതൃവേദി വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാളിനോടനുബന്ധിച്ച് ഓൺലൈൻ നോവേന നടത്തുന്നു. യൗസേപ്പിതാവിനെ പ്യത്യേകം വണങ്ങുന്ന മാർച്ച് മാസത്തിലെ ബുധനാഴ്ചകളിൽ വൈകിട്ട് ഒമ്പത് മണിക്കാണ് സൂം ഫ്ലാറ്റുഫോമിൽ നോവേന നടത്തപ്പെടുക. തിരുനാൾ ദിനമായ മാർച്ച് 19 നും നൊവേന ഉണ്ടായിരിക്കും.

മാർച്ച ആറിന് കോർക്ക് റീജിയണുവേണ്ടി സീറോ മലബാർ റീജിയണൽ കോർഡിനേറ്റർ ഫാ. ജിൽസൻ കോക്കണ്ടത്തിലും, മാർച്ച് 13 ന് ഗാൽവേ റീജിയനുവേണ്ടി സീറോ മലബാർ റീജിയണൽ കോർഡിനേറ്ററും പിതൃവേദി നാഷണൽ ഡയറക്ടറുമായ ഫാദർ ജോസ് ഭരണികുളങ്ങരയും തിരുനാൾ ദിനമായ മാർച്ച് 19 ചൊവ്വാഴ്ച ഡബ്ലിൻ റീജിയണുവേണ്ടി സീറോ മലബാർ നാഷണൽ കോർഡിനേറ്റർ ഫാദ ജോസഫ് മാത്യു ഓലിയക്കാട്ടും, മാർച്ച് 27 ബുധനാഴ്ച് ബെൽഫാസ്റ്റ് റീജിയണുവേണ്ടി ഫാദർ സജി പൊന്മിനിശേരിയും നൊവേനയ്ക്ക് കാർമ്മികരായിരിക്കും.

പിതൃവേദിയുടെ സ്വർഗ്ഗീയ മധ്യസ്ഥനും തിരുകുടുംബത്തിൻ്റെ പാലകനുമായ വിശുദ്ധ യൗസേപ്പിതാവിൻ്റെ മധ്യസ്ഥം വഴി അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും ഈ നൊവേനയിൽ പങ്കെടുക്കുവാൻ സ്വാഗതം ചെയ്യുന്നതായി പിതൃവേദി ഭാരവാഹികൾ അറിയിച്ചു.

Zoom meeting details

Join Zoom Meeting
https://us05web.zoom.us/j/87989529587?pwd=xnGLT2RmPvJW5gvNTnvr87ZdxanjKU.1

Meeting ID: 879 8952 9587
Passcode: 3ta2Da


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.