പാലായില്‍ അഞ്ചംഗ കുടുംബം മരിച്ച നിലയില്‍; ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് നിഗമനം

പാലായില്‍ അഞ്ചംഗ കുടുംബം മരിച്ച നിലയില്‍; ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് നിഗമനം

കോട്ടയം: പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഉരുളികുന്നം കൊച്ചു കൊട്ടാരം സ്വദേശി കുടലിപ്പറമ്പില്‍ ജെയ്സണ്‍ തോമസ് (44) ഭാര്യ മെറീന (29) മക്കളായ ജെറാള്‍ഡ് (4) ജെറീന (2) ജെറില്‍ (ഏഴുമാസം) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. ഭാര്യയെയും പിഞ്ച് കുഞ്ഞുങ്ങളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജെയ്സണ്‍ തൂങ്ങി മരിച്ചു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസെത്തിയപ്പോള്‍ ഭാര്യയും കുഞ്ഞുങ്ങളും കട്ടിലില്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു.


ഉരുളികുന്നം സ്വദേശി ജെയ്സണും ഇളങ്ങുളം കളരിയ്ക്കല്‍ കുടുംബാംഗമായ മെറീനയും നേരത്തെ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ജെയ്സണ്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

രണ്ട് വര്‍ഷമായി കുടുംബം പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.