16 സീറ്റിലും വിജയിക്കും: കേരളത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റമെന്ന് എബിപി സര്‍വേ

 16 സീറ്റിലും വിജയിക്കും: കേരളത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റമെന്ന് എബിപി സര്‍വേ

കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്ന് സര്‍വേ. കേരളത്തിലെ 16 സീറ്റിലും കോണ്‍ഗ്രസ് വിജയിക്കും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. എബിപി-സീ വോട്ടര്‍ അഭിപ്രായ സര്‍വേയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കോണ്‍ഗ്രസ് 44.5 ശതമാനം വോട്ടു വിഹിതത്തോടെയാണ് സമ്പൂര്‍ണ വിജയം നേടുക. സിപിഎം നയിക്കുന്ന എല്‍ഡിഎഫിന് 31.4 ശതമാനം വോട്ട് വിഹിതമാണ് ലഭിക്കുക. എന്‍ഡിഎ 19.8 ശതമാനം വോട്ട് വിഹിതം നേടുമെന്നും സര്‍വേ ഫലം പറയുന്നു. കേരളത്തില്‍ മറ്റു പാര്‍ട്ടികള്‍ 4.3 ശതമാനം വോട്ട് പിടിക്കും. കോണ്‍ഗ്രസ് കേരളത്തില്‍ 16 സീറ്റുകളിലാണ് മത്സരിക്കുന്നത്. രണ്ട് സീറ്റുകളില്‍ മുസ്ലിം ലീഗും ഓരോ സീറ്റില്‍ കേരള കോണ്‍ഗ്രസ്, ആര്‍എസ്പി പാര്‍ട്ടികളുമാണ് മത്സരിക്കുന്നത്.

തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണി മുഴുവന്‍ സീറ്റിലും വിജയിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. 30 സീറ്റും ഡിഎംകെ സഖ്യം വിജയിക്കും. എഐഎഡിഎംകെ, ബിജെപി പാര്‍ട്ടികള്‍ക്ക് ഒരു സീറ്റു പോലും ലഭിക്കില്ലെന്നും ഫലം പറയുന്നു. ഡിഎംകെ മുന്നണി 54.7 ശതമാനം വോട്ട് വിഹിതം നേടും.

രണ്ടാം സ്ഥാനത്ത് അണ്ണാഡിഎംകെയാണ്. അവര്‍ക്ക് 27.8 ശതമാനം വോട്ട് വിഹിതം ലഭിക്കും. ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. എന്‍ഡിഎയ്ക്ക് 10.9 ശതമാനം വോട്ടു വിഹിതം മാത്രമാകും ലഭിക്കുക. മറ്റ് പാര്‍ട്ടികള്‍ക്ക് 6.8 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.