സമൂഹമാധ്യമങ്ങളിലൂടെയുളള അധിക്ഷേപം വേണ്ട; വീഡീയോ പങ്കുവച്ച് ദുബായ് പോലീസ്

സമൂഹമാധ്യമങ്ങളിലൂടെയുളള അധിക്ഷേപം വേണ്ട; വീഡീയോ പങ്കുവച്ച് ദുബായ് പോലീസ്

ദുബായ്: സമൂഹമാധ്യമങ്ങളിലൂടെ മറ്റുളളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയോ, അവരെ അധിക്ഷേപിക്കുകയോ ചെയ്താല്‍ പിഴയോ ജയില്‍ ശിക്ഷയോ കിട്ടുമെന്ന് ഓ‍ർമ്മിപ്പിച്ച് ദുബായ് പോലീസ്. സമൂഹമാധ്യമങ്ങളില്‍ ഓരോരുത്തരും പോസ്റ്റ് ചെയ്യുന്നതിന്‍റെ ഉത്തരവാദിത്തം അവനവന് തന്നെയാണ്. പലപ്പോഴും ഇത്തരം പോസ്റ്റുകള്‍ പിന്നീട് ക്രിമിനല്‍ കേസുകളിലേക്കും നിയമനടപടികളിലേക്കും എത്താറുണ്ട്. അതൊഴിവാക്കാന്‍ ജാഗ്രതയോടെ വേണം സമൂഹമാധ്യമങ്ങളിലെ ഇടപെടലെന്നും ദുബായ് പോലീസ് വീഡിയോയില്‍ വ്യക്തമാക്കി.


ഇസ്ലാമിനെയോ മറ്റ് മതങ്ങളെയും അപമാനിക്കുന്നതും അവഹേളിക്കുന്നതും തെറ്റ് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതും 250,000 ദിർഹം മുതല്‍ 1 മില്ല്യണ്‍ ദിർഹം വരെ പിഴ കിട്ടും. ഇതുകൂടാതെ ദൈവത്തേയോ പ്രവാചകനെയോ സന്ദേശങ്ങളെയോ അവഹേളിക്കുന്ന തരത്തിലുളള പോസ്റ്റുകള്‍ക്ക് ഏഴുവ‍ർഷം വരെ തടവു ശിക്ഷ ലഭിക്കുന്നതാണ്. മറ്റുളളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന പോസ്റ്റുകള്‍ക്കും പിഴയും ജയില്‍ ശിക്ഷയും ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.