'ഇ.ഡി അന്വേഷണം ഒഴിവാക്കാന്‍ രാജീവ് ചന്ദ്രശേഖറുമായി ഇ.പി ജയരാജന്‍ കൂട്ടുകൂടി': നിഷേധിച്ചാല്‍ തെളിവ് പുറത്തു വിടുമെന്ന് വി.ഡി സതീശന്‍

'ഇ.ഡി അന്വേഷണം ഒഴിവാക്കാന്‍ രാജീവ് ചന്ദ്രശേഖറുമായി  ഇ.പി ജയരാജന്‍ കൂട്ടുകൂടി': നിഷേധിച്ചാല്‍ തെളിവ് പുറത്തു വിടുമെന്ന് വി.ഡി സതീശന്‍

പത്തനംതിട്ട: ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനും കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

ഇപി കേസ് കൊടുത്താല്‍ തെളിവ് പുറത്തു വിടാം.നിരാമയ റിസോര്‍ട്ട് ഉടമയുമായി ഉള്ള ചിത്രങ്ങള്‍ പോലും ഉണ്ട്. നേരത്തേ ഇവര്‍ തമ്മില്‍ അന്തര്‍ധാരയായിരുന്നു, ഇപ്പോള്‍ പരസ്യ കൂട്ടുകെട്ടാണ്.

വൈദേഹത്തിലെ ഇ.ഡി അന്വേഷണം ഒഴിവാക്കാന്‍ രാജീവ് ചന്ദ്രശേഖറുമായി ഇ.പി ജയരാജന്‍ കൂട്ടുകൂടി. ഇ.പി വഴിവിട്ട് സ്വത്തു നേടി എന്ന് ആക്ഷേപം ഇല്ല.ബിസിനസ് പങ്കാളിത്തം ഉണ്ടെന്നാണ് താന്‍ പറഞ്ഞത്. വൈദേഹവും നിരാമയയും ഒറ്റ കമ്പനി ആയെന്നും സതീശന്‍ പറഞ്ഞു

പിണറായിക്ക് ബിജെപിയെ പേടിയാണ്. അതാണ് ഇ.പിയെ കൊണ്ട് ബിജെപിയെ സുഖിപ്പിക്കുന്നത്. ഇ.പി പിണറായിയുടെ ടൂള്‍ ആണ്. ബിജെപി സ്ഥാനാര്‍ഥികളോട് എന്താണ് ഇ.പി ജയരാജന് ഇത്ര സ്‌നേഹമെന്ന് സതീശന്‍ ചോദിച്ചു.

ബിജെപിക്ക് സ്‌പേസ് ഉണ്ടാക്കാനാണ് ശ്രമം. സുരേന്ദ്രന്‍ വരെ ഇ.പിയെ അഭിനന്ദിച്ചു. ധൈര്യം ഉണ്ടെങ്കില്‍ മാസപ്പടിയില്‍ പിണറായി മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.