തിരുവനന്തപുരം: സംഘര്‍ഷം നിലനില്‍ക്കുന്ന റഷ്യന്‍, ഉക്രെയ്ന്‍ മേഖലകളിലേക്ക് തൊഴില്‍ അന്വേഷിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി തിരുവനന്തപുരം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും നോര്‍ക്ക റൂട്ട്‌സ് അധികൃതരും. ഈ മേഖലകളിലേക്ക് ഇടനിലക്കാര്‍ വഴി തൊഴില്‍ വാഗ്ദാനം ലഭിച്ച് പോയ ചിലര്‍ തട്ടിപ്പിനിരയായ പശ്ചാത്തലത്തിലാണ് അറിയിപ്പ്.
വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടേയും ഇടനിലക്കാരുടേയും വാഗ്ദാനങ്ങളില്‍ വീഴരുത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള അംഗീകൃത ഏജന്‍സികള്‍ വഴി മാത്രമേ വിദേശ തൊഴില്‍ കുടിയേറ്റത്തിന് ശ്രമിക്കാവൂ. ഓഫര്‍ ലെറ്ററില്‍ പറഞ്ഞിരിക്കുന്ന ജോലി, ശമ്പളം മറ്റ് ആനുകൂല്യങ്ങള്‍ എല്ലാം പൂര്‍ണമായും വിശ്വാസ യോഗ്യമാണെന്ന് ഉറപ്പ് വരുത്തണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
കൂടാതെ ജോലിക്കായി വിസിറ്റ് വിസയിലൂടെ വിദേശത്തേക്ക് പോകന്നത് ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
വിദേശ തൊഴില്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പരാതികള്‍ [email protected], [email protected] എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലും അറിയിക്കാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.