മുംബൈ: ഏഷ്യയില്‍ ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള നഗരമായി മുംബൈ. ചൈനയുടെ തലസ്ഥാനമായ ബീജിങിനെ പിന്തള്ളിയാണ് മുംബൈ ഈ നേട്ടം സ്വന്തമാക്കിയത്. ബീജിങിലെ 16,000 ചതുരശ്ര കിലോമീറ്ററില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ശതകോടീശ്വരന്മാരാണ് ഇപ്പോള്‍ മുംബൈയിലെ 603 ചതുരശ്ര കിലോമീറ്ററില്‍ ഉള്ളത്. 
2024 ലെ ഹുറുണ്‍ റിസര്‍ച്ചിന്റെ ആഗോള റിച്ച് ലിസ്റ്റ് പ്രകാരം ഒരു വര്‍ഷത്തിനിടെ മുംബൈയില്‍ നിന്ന് 26 ശതകോടീശ്വരന്മാരാണെങ്കില്‍ ബീജിങില്‍ ഇത് 18 ശതകോടീശ്വരന്മാരാണ് ഉണ്ടായത്. ഇതോടെ ഏഷ്യയിലെ ശതകോടീശ്വന്മാരുടെ തലസ്ഥാനമായി മുംബൈ മാറിയിരിക്കുകയാണ്.
119 ശതകോടീശ്വരന്മാരുമായി ഏഴ് വര്‍ഷത്തിന് ശേഷം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരം. 97 പേരുമായി ലണ്ടനാണ് രണ്ടാം സ്ഥാനത്ത്. 92 ശതകോടീശ്വരന്മാരുമായി മുംബൈ മൂന്നാം സ്ഥാനത്താണ്. നാലാം സ്ഥാനത്തുള്ള ബീജിങില്‍ 91 ശതകോടീശ്വരന്മാരാണുള്ളത്. ഇന്ത്യയില്‍ ആകെ 271 ശതകോടീശ്വരന്മാരാണ് ഉള്ളതെങ്കില്‍ ചൈനയില്‍ 814 ശതകോടീശ്വരന്മാരാണ് ഉള്ളതെന്ന് ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റില്‍ പറയുന്നു.
മുംബൈയുടെ മൊത്തം ശതകോടീശ്വരന്മാരുടെ ആസ്തി മുന്‍ വര്‍ഷത്തേക്കാള്‍ 47 ശതമാനം വര്‍ധിച്ച് 445 ബില്യണ്‍ ഡോളറായി. എന്നാല്‍ ബീജിങില്‍ മൊത്തം ശതകോടീശ്വരന്മാരുടെ സമ്പത്ത് 28 ശതമാനം കുറഞ്ഞ് 265 ബില്യണ്‍ ഡോളറായി. ഊര്‍ജ്ജമേഖലയിലും ഔഷധനിര്‍മ്മാണ മേഖലയുമാണ് മുംബൈയുടെ സമ്പത്തില്‍ ബൃഹത് പങ്ക് വഹിക്കുന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.