എസ്ഡിപിഐ പിന്തുണ വേണ്ട; ഭൂരിപക്ഷ,ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെ: വി.ഡി സതീശൻ

എസ്ഡിപിഐ പിന്തുണ വേണ്ട; ഭൂരിപക്ഷ,ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെ: വി.ഡി സതീശൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് യു.ഡി.എഫ്. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകളെ എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. വ്യക്തിപരമായി എല്ലാവരും വോട്ട് ചെയ്യണം. പക്ഷേ സംഘടനകളുടെ കാര്യത്തിൽ നിലപാടുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.

ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും കോൺഗ്രസ് ഒരു പോലെ എതിർക്കുന്നു. എസ്.ഡി.പി.ഐ നൽകുന്ന പിന്തുണയെയും അതുപോലെ കാണുന്നു. വ്യക്തികൾക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാം. എന്നാൽ സംഘടനകളുടെ പിന്തുണ അങ്ങനെ കാണുന്നില്ല. എസ്.ഡി.പി.ഐ പിന്തുണ സംബന്ധിച്ച നിലപാട് യുഡിഎഫ് നേതാകൾ ചർച്ച ചെയ്താണ് തീരുമാനിച്ചത്. സിപിഎം പറയുന്നത് കേട്ടാൽ അവരുടെ പിന്തുണ സ്വീകരിച്ചതു പോലെയാണെന്നും സതീശന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.