വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ജാക്സൺ കൗണ്ടിൽ നടന്ന കാറപകടത്തിൽ കൈക്കുഞ്ഞിന് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളുടെ ഒരുവയസുള്ള മകനാണ് മരിച്ചത്. 11കാരനായ മൂത്ത മകനും ദമ്പതികൾക്കും ഗുരുതരമായി പരിക്കേറ്റു. ഫ്ലോറിഡയിൽ താമസിക്കുന്ന കുടുംബ സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി ഹൈവേയിൽ നിന്ന് തെന്നി മരത്തിലിടിച്ചു കയറുകയായിരുന്നു.
സോഫ്റ്റ് വെയർ എൻജിനിയർമാരായ ബൊമ്മിഡി അനുഷ കൊമ്മറെഡ്ഡി സുശീൽ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. മൂത്ത മകൻ അദ്വൈതിന്റെ ചികിത്സ കഴിഞ്ഞ മടങ്ങുന്നതിനിടെയായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാറിന്റെ നിയന്ത്രണം തെറ്റുകയും റോഡിൽ നിന്ന് തെന്നി മരത്തിൽ ഇടിച്ചു കയറുകയുമായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു മരത്തിലിടിച്ചാണ് കാർ നിന്നത്.
ഗുരുതരമായി പരിക്കേറ്റ പിഞ്ചുകുഞ്ഞിനെ ഫ്‌ളോറിഡയിലെ തല്ലഹാസിയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തെങ്കിലും ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി. സുശീലിനും അദ്വൈതിനും തലയ്‌ക്ക് ഗുരുതര പരിക്കുകളുണ്ട്. അനുഷയ്‌ക്ക് കൈകാലുകളിൽ ഒടിവും മുഖത്ത് പൊട്ടലുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.