ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി വെബ്സൈറ്റ്. 'കറപ്റ്റ് മോഡി' എന്ന ഈ വെബ്സൈറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്റിങായി മാറി.
ഇംഗ്ലീഷ് അക്ഷര മാലയിലെ എ മുതല്‍ സെഡ് വരെയുള്ള അക്ഷരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അഴിമതികളെ സൈറ്റില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഏതക്ഷരത്തില്‍ ക്ലിക്ക് ചെയ്താലും അതിനനുസരിച്ചുള്ള അഴിമതികളുടെ പട്ടികയാകും ലഭിക്കുക.
നാളിതുവരെയുള്ള ബിജെപിയുടെ എല്ലാ അഴിമതികളുടെയും ശേഖരം എന്നാണ് ഓണ്‍ലൈന്‍ പോര്‍ട്ടലിനെ അവര്‍ തന്നെ വിശേഷിപ്പിക്കുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട പത്ര റിപ്പോര്‍ട്ട് അടക്കമുള്ള വിവരങ്ങള്‍ വെബ്സെറ്റില്‍ ലഭ്യമാണ്.
വിശദമായ വാര്‍ത്തകള്‍ക്ക് പുറമെ അഴിമതി ആരോപണങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഗെയിമുകളും ലഭ്യമാണ്. അദാനി എയര്‍പോര്‍ട്ട് അഴിമതിയില്‍ തുടങ്ങി റഫാലും നാനോ പ്ലാന്റിന് വേണ്ടിയുള്ള ഭൂമികച്ചവടത്തില്‍ ഉയര്‍ന്ന ആരോപണങ്ങളും വെബ്സൈറ്റിലുണ്ട്.
വെബ്‌സൈറ്റിന്റെ ഫെയ്‌സ് ബുക്ക് പേജും ലഭ്യമാണ്. 2018 ലാണ് പേജ് ആരംഭിച്ചിരിക്കുന്നത്. ബിജെപി ഭരണകാലത്ത് നിരവധി ആരോപണങ്ങള്‍ പാര്‍ട്ടി നേതാക്കളുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും വോട്ട് തേടുന്നത്.
ധ്രുവ് റാഥി എന്ന യൂറ്റൂബര്‍ അടുത്തിടെ നരേന്ദ്ര മോഡി ഒരു ഏകാധിപതിയാണെന്നതിന് കാരണങ്ങള്‍ നിരത്തി വീഡിയോ ചെയ്തിരുന്നു. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടതും പങ്കിട്ടതും. നാല് ദിവസത്തോളം ധ്രുവ് റാഥിയുടെ പേരിലുള്ള ഹാഷ്ടാഗ് എക്സില്‍ ട്രെന്‍ഡിങുമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.