ലണ്ടൻ: ദീർഘായുസിന് പിന്നാലെ രഹസ്യം വെളിപ്പെടുത്തി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ ജോൺ ടിന്നിസ്‌വുഡ്. 111 വയസുവരെ താൻ ജീവിച്ചിരുന്നത് വെറും ഭാഗ്യം കൊണ്ടുമാത്രമാണ്. പ്രത്യേകിച്ച ഭക്ഷണ രഹസ്യം ഇല്ലെന്നും പ്രിയപ്പെട്ട ഭക്ഷണം മത്സ്യവും ചിപ്സുമാണെന്നും ജോൺ പറയുന്നു.
ദീർഘായുസിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ജോൺ നൽകിയ മറുപടിയും രസകമാണ്. ഒന്നുകിൽ നിങ്ങൾ ദീർഘകാലം ജീവിക്കും അല്ലെങ്കിൽ കുറച്ചുകാലം ജീവിക്കും, അതിനെക്കുറിച്ച് എന്ത് പറയാനാണെന്ന് അദേഹം തിരിച്ചു ചോദിച്ചു.
1912-ൽ വടക്കൻ ഇംഗ്ലണ്ടിലെ മെർസിസൈഡിലാണ് ജോൺ ജനിച്ചത്. തപാൽ വകുപ്പിലെ ജീവക്കാരനായ അദേഹം ജോലിയിൽ നിന്ന് വിരമിച്ചിട്ട് അമ്പത് വർഷമായി. ദിവസങ്ങൾക്ക് മുമ്പ് വെന്വേസലക്കാരനായ ജുവാൻ വിസെന്റെ പെരസ് മോറയിൽ (114) മരണപ്പെട്ടതോട് കൂടിയാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനെന്ന് റെക്കോർഡ് ജോണിന് സ്വന്തമായത്.
116 വർഷവും 54 ദിവസവും ജീവിച്ചിരുന്ന ജപ്പാനിലെ ജിറോമോൻ കിമുറയാണ് ലോകത്ത് ജീവിച്ചിരുന്ന എക്കാലത്തെയും പ്രായം കൂടിയ പുരുഷൻ. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീയും ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയും സ്‌പെയിനിന്റെ 117 വയസുള്ള മരിയ ബ്രാന്യാസ് മൊറേറയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.