വേനൽ ശക്തമാകുന്നു; ജില്ലയിൽ ജല ക്ഷാമം രൂക്ഷം: തെങ്ങിൻ തൈ വിതരണ പരീക്ഷണത്തിനൊരുങ്ങി കാർഷിക വകുപ്പ്

വേനൽ ശക്തമാകുന്നു; ജില്ലയിൽ ജല ക്ഷാമം രൂക്ഷം: തെങ്ങിൻ തൈ വിതരണ പരീക്ഷണത്തിനൊരുങ്ങി കാർഷിക വകുപ്പ്

കൽപ്പറ്റ: വേനൽ കടുത്തതോടെ വയനാട്ടിൽ ജല ക്ഷാമം രൂക്ഷമാണ്. ജില്ലയിൽ കബനി നദിയുൾപ്പെടെ എല്ലാ ജല സ്രോതസ്സുകളിലും ക്രമതീതമായി ജല നിരപ്പ് താഴുന്നു. പുൽപ്പള്ളി, മുള്ളൻകൊല്ലി തുടങ്ങിയ പ്രദേശങ്ങളിൽ കാർഷിക വിളകളും, സസ്യങ്ങളും കരിഞ്ഞുണങ്ങുന്നു. ജല ക്ഷാമം രൂക്ഷമായതോടെ ദൈനം ദിന ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത അവസ്ഥയിലാണ് ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും.

നിലവിൽ ജില്ലയിലെ താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. കഴിഞ്ഞ പത്ത് ദിവസങ്ങളായി താപനില ഉയർന്ന് തന്നെ നിൽക്കുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 25നായിരുന്നു 31. 06 ഡിഗ്രിയായിരുന്നു ചൂട്. ഈ വർഷം ഫെബ്രുവരി 22 ന് തന്നെ അതിൽ കൂടുതൽ താപനില ഉയർന്നു. ഫെബ്രുവരി 27 മുതൽ മാർച്ച് ഒന്ന്    വരെ ദിവസവും 32 ഡിഗ്രിക്കു മുകളിലായിരുന്നു ജില്ലയിലെ താപനില. ഫെബ്രുവരി 29 നും ഇന്നലെയും താപനില 32. 4 ഡിഗ്രിയിലെത്തി. ഏപ്രിൽ മാസത്തിൽ ജില്ലയിലെ താപനില 35 ഡിഗ്രി സെൽഷ്യസിലെത്താനുള്ള സാധ്യതയുമുണ്ട്. മുൻപ് 33 ഡിഗ്രി സെൽഷ്യസിന് മുകളിലൊക്കെ ജില്ലയിലെ താപനില എത്തിയിട്ടുണ്ടെങ്കിലും വേനൽ ആരംഭത്തിൽ തന്നെ ഇത്രയും താപനില ഉയരുന്നത് ആദ്യമായാണ്.

ജല ലഭ്യത കുറവായതിനെ തുടർന്ന് കാർഷിക വിളകൾ നഷ്ടമായ കർഷകരുടെ ഇടയിലേക്ക് തെങ്ങിൻ തൈ പരീക്ഷണവുമായി ഉറങ്ങുകയാണ് കാർഷിക വകുപ്പ്. കാലവും സമയവും നോക്കാതെയാണ് കാർഷിക വകുപ്പ് തെങ്ങിൻ തൈ വിതരണത്തിന് ഒരുങ്ങുന്നത്. കടുത്ത വേനലിൽ, തന്നുറവകളും മറ്റു ജല സ്രോതസ്സുകളും വറ്റി വരണ്ട്, കുടി നീര് വരെ ഇല്ലാതാകുന്നു.

ജില്ലയിൽ താപനില ഉയരുമ്പോളുമാണ് കാർഷിക വകുപ്പ് തെങ്ങിൻ തൈ വിതരണമെന്ന വിചിത്ര നടപടിയുമായി മുന്നോട്ട് പോകുന്നത്. നിലവിലുള്ള വിളകൾ പോലും നനക്കാൻ വെള്ളമില്ലാതെ കത്തിക്കരിയുന്ന അവസ്ഥയാണ് വയനാട്ടിൽ. കടുത്ത വേനൽ തുടരുന്നതിനാൽ തൈ ലഭിച്ചാലും എന്ത് ചെയ്യും എന്ന ചിന്തയിലാണ് വയനാട്ടിലെ കർഷകർ.

തെങ്ങിൻ തൈകൾ അടുത്ത ദിവസങ്ങളിൽ തന്നെ കൃഷി ഭവനുകളിൽ എത്തിക്കുവാനാണ് കാർഷിക വകുപ്പ് നൽകിയിരിക്കുന്ന നിർദേശം. ജില്ലയിലാകെ 36,800 തൈകളാണ് വിതരണം ചെയ്യുക. അതിൽ മൂവായിരം തൈകൾ ഈ മാസം തന്നെ വിതരണം ചെയ്യും. തെങ്ങിൻ തൈകൾ വിതരണം ചെയ്യുക ജില്ലയിലെ 26 കൃഷിഭവനുകളിലൂടെയാണ്. 3000 തൈകൾ ഈ മാസം തന്നെ വിതരണം ചെയ്യുമെന്നും കാർഷിക വകുപ്പ് പറയുന്നു.

ബാക്കിയുള്ള തൈകൾ ജൂൺ മാസത്തിനുള്ളിൽ വിതരണം ചെയ്യാനാണ് കാർഷിക വകുപ്പിന്റെ നീക്കം. അമ്പലവയലിലെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് 3000 തൈകൾ വിതരണത്തിന് എത്തിക്കുക. 5000 ഹൈബ്രീഡ് തൈകളടക്കം 28,800 തൈകളാണ് വിതരണത്തിനായി കൃഷി വകുപ്പിന്റെ മുണ്ടേരിയിലെ ഫാമിൽ നിന്നും എത്തിക്കുന്നത്. 5000 ഹൈബ്രിഡ് തൈകളും ബാക്കി ഡബ്ല്യുസിടി നാടൻ തൈകളുമാണ് വിതരണത്തിന് ഒരുങ്ങിയിട്ടുള്ളത്. 100 രൂപയോളം വിലമതിക്കുന്ന തെങ്ങിൻ തൈകൾ സബ്‌സിഡിയടക്കം 50 രൂപക്കാണ് കർഷകർക്ക് ലഭിക്കുക.

കാർഷിക വകുപ്പ് തൈ വിതരണവുമായി മുന്നോട്ട് പോകുമ്പോൾ വയനാട്ടിലെ ജനങ്ങളുടെ മനസ്സിൽ തോന്നുന്ന ചോദ്യങ്ങൾ നിരവധിയാണ്. കനത്ത വേനലിൽ തൈ വിതരണ പരീക്ഷണം നടത്തുന്നതിലെ ഉദ്ദേശം ശുദ്ധിയെന്ത്? വിതരണം ചെയ്യുന്ന തെങ്ങിൻ തൈകൾ കൊടും വേനലിൽ വേണ്ണീരാകുമോ? ഉത്തരം കിട്ടേണ്ട ചോദ്യങ്ങളാണ്...

മുൻ വർഷങ്ങളിൽ ജൂൺ, ജൂലൈ മാസങ്ങളിൽ വിതരണത്തിന് എത്തിയിരുന്ന തൈകളാണ് ഇവ. മഴക്കാലം എത്തുന്നത്തോടെ വിതരണം ചെയ്യേണ്ടിയിരുന്നതിൽ 3000 തൈകൾ അടുത്ത ദിവസങ്ങളിൽ തന്നെ കൃഷി ഭവനുകളിൽ എത്തും.

വേനൽ കടുത്തതിനാലും, ജലസേചന സൗകര്യം ഇല്ലാത്തതിനാലും തൈകൾ കരിയുമോയെന്ന ആശങ്കയിലാണ് വയനാട്ടിലെ കർഷകർ. അതേസമയം, കടുത്ത വേനലിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നതിനെതിരെ ജില്ലയിൽ പ്രതിഷേധം ശക്തമാകുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.