കെ.സി.വൈ.എം സംസ്ഥാന സമിതി 2024 പ്രവർത്തന വർഷത്തിന് ഉജ്ജ്വലമായ തുടക്കം

കെ.സി.വൈ.എം സംസ്ഥാന സമിതി 2024 പ്രവർത്തന വർഷത്തിന് ഉജ്ജ്വലമായ തുടക്കം

പാലാ രൂപത ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ട് കെസിവൈഎം സംസ്ഥാന സമിതിയുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.

പാലാ: "കണ്ണിൽ കനിവും കരളിൽ കനലും കാലിൽ ചിറകുമുളള ക്രൈസ്തവ യുവത്വം" എന്ന ആപ്തവാക്യം മുൻനിർത്തി കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ പാലാ രൂപതയുടെ ആതിഥേയത്വത്തിൽ കെ.സി.വൈ.എം സംസ്ഥാനതല പ്രവർത്തന വർഷ ഉദ്ഘാടനവും, കർമ്മ പദ്ധതി പ്രകാശനവും 2024 ഏപ്രിൽ 7 ന് പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടത്തപ്പെട്ടു.

ഉദ്ഘാടന സമ്മേളനത്തിന് സംസ്ഥാന പ്രസിഡന്റ് എം.ജെ. ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ചു. പാലാ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനവും, കർമ്മ പദ്ധതി പ്രകാശനവും നിർവഹിച്ചു.


മാർ ജോസഫ് കല്ലറങ്ങാട്ട് 2024 വർഷത്തെ കർമ്മ പദ്ധതി പ്രകാശനം നിർവഹിക്കുന്നു.

യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഷാലിൻ ജോസഫ് സ്വാഗതം ആശംസിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര ആമുഖ പ്രഭാഷണം നടത്തി.

പാലാ രൂപത പ്രസിഡന്റ് എഡ്വിൻ ജോസി, പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കുമാരി മരീറ്റാ തോമസ് സമ്മേളനത്തിന് നന്ദി അറിയിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് കുമാരി. അനു ഫ്രാൻസിസ്, ഷിബിൻ ഷാജി, സംസ്ഥാന സെക്രട്ടറിമാരായ കുമാരി. മെറിൻ എം. എസ്, സുബിൻ കെ സണ്ണി, അഗസ്റ്റിൻ ജോൺ, സംസ്ഥാന ട്രഷർ ഡിബിൻ ഡൊമനിക് എന്നിവരും, വിവിധ രൂപതകളിൽ നിന്നുള്ള വൈദികരും സിസ്റ്റേഴ്സ്സും യുവജനങ്ങളും പങ്കെടുത്തു.

മാർ ജോസഫ് കല്ലറങ്ങാട്ട് അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.