യുഎഇയില്‍ കനത്ത മഴ: വിമാനങ്ങള്‍ ഇന്നും റദ്ദാക്കി; ചില വിമാനങ്ങള്‍ക്ക് സമയ മാറ്റം

യുഎഇയില്‍ കനത്ത മഴ: വിമാനങ്ങള്‍ ഇന്നും റദ്ദാക്കി; ചില വിമാനങ്ങള്‍ക്ക് സമയ മാറ്റം

കൊച്ചി: യുഎഇയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഇന്നും ചില വിമാനങ്ങള്‍ റദ്ദാക്കി. ബുധനാഴ്ച രാത്രി 10.20 ന് കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 12.15 ന് പുറപ്പെടുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. രാവിലെ 10.30 ന് ദുബായിലേക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12.30 ന് പുറപ്പെടുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.

വൈകിട്ട് 5.15 ന് ദുബായില്‍ നിന്നെത്തേണ്ട ഇന്‍ഡിഗോ വിമാനവും പുലര്‍ച്ചെ 2.45 ന് എത്തേണ്ട ഇന്‍ഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. പുലര്‍ച്ചെ 3.15 ന് എത്തേണ്ടിയിരുന്ന എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനവും റദ്ദാക്കി. കനത്ത മഴ ദുബായ് വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിന് പിന്നാലെയാണ് നടപടി.

കഴിഞ്ഞ 75 വര്‍ഷത്തിനിടിയില്‍ ദുബായ് സാക്ഷ്യം വഹിക്കാത്ത തരത്തിലുളള മഴയാണ് ഇപ്പോള്‍ പലയിടങ്ങളിലായി പെയ്തുകൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ ദുബായിലെ പലയിടങ്ങളിലായി ആരംഭിച്ച മഴയ്ക്ക് ഇതുവരെ യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

പൊതുജനങ്ങളുടെ സുരക്ഷയുടെ ഭാഗമായി യുഎഇ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്ക് അവധിം പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയുടെ ഭാഗമായി ദുബായിലെ വിമാനത്താവളം, മെട്രോ സ്റ്റേഷനുകള്‍, മാളുകള്‍, റോഡുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ വെളളത്തിനടയിലായി.

ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 24 മണിക്കൂറില്‍ 160 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.