ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കുന്നത് സംബന്ധിച്ച നിര്‍ണായക തീരുമാനം ഇന്ന്. മൂന്നു പതിറ്റാണ്ടായി ജയിലില്‍ കഴിയുന്ന ഏഴ് പ്രതികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി തമിഴ്നാട് ഗവര്‍ണര്‍ക്ക് നല്‍കിയ സമയപരിധി ഇന്നലെ രാത്രി പന്ത്രണ്ടോടെ അവസാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും. പ്രതികളെ വിട്ടയക്കുമെന്നാണ് സൂചന.
അറിയാതെ രണ്ടു ബാറ്ററികള്‍ വാങ്ങി നല്‍കിയെന്ന കുറ്റത്തിന് 30 വര്‍ഷമായി തടവില്‍ കഴിയുന്ന മകന് വേണ്ടി എണ്‍പത് വയസുകാരി അമ്മ അര്‍പ്പുതമ്മാള്‍ നടത്തുന്ന പോരാട്ടത്തിനാണ് ഇന്ന് തിരുമാനമാകുന്നത്. അഞ്ച് വര്‍ഷത്തിലേറെ താമസിപ്പിച്ച തീരുമാനം ഇനി നീട്ടികൊണ്ടുപോകാന്‍ തമിഴ്നാട് ഗവര്‍ണര്‍ക്കാവില്ല. ഒരാഴ്ചയ്ക്കകം കേസില്‍ അന്തിമ തീരുമാനമെടുക്കണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചത് കഴിഞ്ഞ 22നാണ്. ഇന്നലത്തോടെ സമയപരിധി തീര്‍ന്നു.
കേന്ദ്ര സര്‍ക്കാര്‍ പ്രതികളെ വിട്ടയക്കുന്നതിന് അനുകൂലമാണ്. എങ്കിലും രാഷ്ട്രീയ തീരുമാനമായതിനാല്‍ ഗവര്‍ണര്‍ അവസാന മണിക്കൂറുകളില്‍ ഡല്‍ഹിയില്‍ നിന്ന് ഉപദേശം തേടി. കേന്ദ്രത്തിൻ്റെ മറുപടി ലഭിക്കാന്‍ വൈകിയോതോടെയാണ് ഉത്തരവില്‍ ഒപ്പിടുന്നത് ഇന്നത്തേക്കു മാറ്റിയത്. 2015 ല്‍ ഗവര്‍ണറോട് തീരുമാനമെടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കത്തിനെ തുടര്‍ന്ന് കേസ് നീണ്ടുപോകുകയായിരുന്നു.നിലവില്‍ പേരറിവാളന്റെ കാര്യത്തിലാണ് തീരുമാനമെടുക്കുന്നതെങ്കിലും ബാക്കി ആറു പ്രതികള്‍ക്കും ഇതിന്റെ ആനുകുല്യം കിട്ടും.
മറ്റുപ്രതികളായ സുരേന്ദ്രരാജയെന്ന ശാന്തനു, നളിനിമുരുകന്‍ , റോബര്‍ട്ട് പയസ് ,ഭാര്യാ സഹോദരന്‍ ജയകുമാര്‍ , രവിചന്ദ്രന്‍ എന്നിവരും കഴിഞ്ഞ മുപ്പതു വര്‍ഷമായി തമിഴ്നാട്ടിലെ വിവിധ സെന്‍ട്രല്‍ ജയിലുകളില്‍ തടവില്‍ കഴിയുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.