സിഡിഎം വഴി അമ്മയുടെ അക്കൗണ്ടില്‍ കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയില്‍

സിഡിഎം വഴി അമ്മയുടെ അക്കൗണ്ടില്‍ കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയില്‍

തിരുവനന്തപുരം: അമ്മയുടെ അക്കൗണ്ടില്‍ ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ (സിഡിഎം) വഴി 4000 രൂപയുടെ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തില്‍ മകനും ബന്ധുവും പിടിയില്‍. ആര്യനാട് കീഴ്പാലൂര്‍ ഈന്തിവെട്ട വീട്ടില്‍ എസ് ബിനീഷ് (27), ഇയാളുടെ ബന്ധു പറണ്ടോട് മുള്ളന്‍കല്ല് വിജയ ഭവനില്‍ ജെ. ജയന്‍ (47) എന്നിവരാണ് പിടിയിലായത്.

ഇരുവരുടേയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ 500, 100 രൂപ നോട്ടുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍, പ്രിന്റര്‍, മഷി എന്നിവയും 100 രൂപയുടെ പ്രിന്റുകളും പൊലീസ് പിടിച്ചെടുത്തു.

മൂന്നിന് എസ്ബിഐ ബാങ്കിന് മുന്നിലെ സിഡിഎമ്മിലാണ് ബിനീഷിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് 500 രൂപയുടെ എട്ട് കള്ള നോട്ടുകള്‍ ബിനീഷും ജയനും ചേര്‍ന്നു നിക്ഷേപിച്ചത്. ആറിന് ബാങ്ക് അധികൃതര്‍ സിഡിഎം പരിശോധിച്ചപ്പോഴാണ് പ്രത്യേക അറയില്‍ കള്ളനോട്ട് കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.