കാന്‍ഡിഡേറ്റ്സ് ചെസില്‍ വിജയം നേടി ഇന്ത്യയില്‍ നിന്നുള്ള പതിനെഴുകാരന് വിജയം

കാന്‍ഡിഡേറ്റ്സ് ചെസില്‍ വിജയം നേടി ഇന്ത്യയില്‍ നിന്നുള്ള പതിനെഴുകാരന് വിജയം

ന്യൂഡല്‍ഹി: കാനഡയില്‍ നടന്ന കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റില്‍ ചരിത്ര വിജയം നേടി ഇന്ത്യയില്‍ നിന്നുള്ള പതിനെഴുകാരന്‍ ഗുകേഷ് ദൊമ്മരാജു. 14 റൗണ്ട് നീണ്ടുനിന്ന മത്സരത്തില്‍ അമേരിക്കന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഹികാരും നകമുറയെ 14-ാം റൗണ്ടില്‍ സമനിലയില്‍ തളച്ചതോടെയാണ് കാന്‍ഡിഡേറ്റ്സ് ചെസില്‍ വിജയിയായത്. ഇതോടെ പ്രധാന ടൂര്‍ണമെന്റില്‍ വിജയം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗുകേഷ്.

ലോകചാമ്പ്യനെ തീരുമാനിക്കുന്ന മത്സരത്തിലേക്ക് ഗുകേഷ് ഇതോടെ യോഗ്യത നേടി. ഈ വര്‍ഷം നിലവിലെ ചാമ്പ്യനായ ഡിംഗ് ലിറെനെ ഗുകേഷ് നേരിടും. ടൊറന്റോയിലെ ഗ്രേറ്റ് ഹാളില്‍ ഫാബിയാനോ കരുവാനയും ഇയാന്‍ നെപോംനിയാച്ചിയും തമ്മിലെ മത്സരം സമനിലയിലായതോടെയാണ് ഗുകേഷ് മത്സര വിജയിയായത്. ഡിംഗ് ലിറെനെ തോല്‍പ്പിക്കാനായാല്‍ ലോക ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗുകേഷിന് മാറാനാകും.

ഇന്ത്യന്‍ ഇതിഹാസം വിശ്വനാഥന്‍ ആനന്ദ് ഗുകേഷിന്റെ നേടത്തില്‍ അഭിനന്ദനം അറിയിച്ചു. കഠിനമായ പരീക്ഷണങ്ങളെ ടൂര്‍ണമെന്റില്‍ ഉടനീളം എളുപ്പത്തില്‍ ഗുകേഷ് കൈകാര്യം ചെയ്തതിനെ ആനന്ദ് എടുത്തു പറഞ്ഞു. ചെന്നൈ സ്വദേശിയായ ഗുകേഷ് 12-ാം വയസിലാണ് ഗ്രാന്‍ഡ് മാസ്റ്ററായത്. നകമുറയുടെ ശക്തമായ നീക്കത്തിനിടയിലും ഗുകേഷ് കരുത്തോടെ നിലയുറപ്പിച്ചാണ് സമനില നേടിയെടുത്തത്. ടൂര്‍ണമെന്റില്‍ ആര്‍ പ്രഗ്‌നാനന്ദ, വിദിത് ഗുജറാത്തി എന്നിവരും മികച്ച പ്രകടനത്തിലൂടെ അഞ്ചാം സ്ഥാനത്തെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.