തൃശൂര്‍: ബിജെപി വോട്ടിന് പണം നല്‍കിയെന്ന ആക്ഷേപവുമായി തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഒളരി ശിവരാമപുരം കോളനി നിവാസികള്‍. താമസക്കാരായ അടിയാത്ത് ഓമന, ചക്കനാരി ലീല എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. പ്രദേശത്തെ ബിജെപി പ്രവര്‍ത്തകനായ സുഭാഷ് വീട്ടിലെത്തി പണം നല്‍കിയെന്നാണ് ആക്ഷേപം. പണം വേണ്ടെന്ന് പറഞ്ഞ് മടക്കി നല്‍കിയെന്ന് പരാതിക്കാര്‍ പറയുന്നു.
സംഭവം അറിഞ്ഞ് ആള് കൂടിയപ്പോഴേക്കും പണവുമായി വന്നയാള്‍ മടങ്ങിയെന്ന് കോളനി നിവാസികള്‍ പറയുന്നു. അതേസമയം സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ജില്ലാ അധ്യക്ഷന്‍ കെ.കെ അനീഷ് കുമാര്‍ വ്യക്തമാക്കി. തോല്‍വി ഉറപ്പിച്ച മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന വ്യാജ പ്രചരണമാണിതെന്നും ബിജെപി ആരോപിച്ചു.
തൃശൂരില്‍ സുരേഷ് ഗോപിയാണ് ബിജെപി സ്ഥാനാര്‍ത്ഥി. തുടക്കത്തിലുള്ള ത്രികോണ മത്സരത്തില്‍ നിന്നും തൃശൂര്‍ യുഡിഎഫ് -എല്‍ഡിഎഫ് മത്സരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ വോട്ടിന് പണം നല്‍കിയെന്ന ആക്ഷേപം ഏറെ ഗൗരവത്തോടെയാണ് ഇരുമുന്നണികളും നോക്കി കാണുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.