തയ്യൽ ജോലിക്കിടയിലും മെഡലുകൾ കൊയ്ത് കൂട്ടി ടിന്റു ദിലീപ്

തയ്യൽ ജോലിക്കിടയിലും മെഡലുകൾ കൊയ്ത് കൂട്ടി ടിന്റു ദിലീപ്

തയ്യൽ ജോലിക്കിടയിലും മെഡലുകൾ കൊയ്ത് ടിന്റു ദിലീപ്. ഇതിനോടകം നേടിയത് മുപ്പതിലേറെ മെഡലുകൾ. ഇതിൽ സ്വർണ മെഡലുകളുമുണ്ട്. കഴിഞ്ഞ മാസം തിരുനെൽവേലിയിൽ നടന്ന ദേശീയ മാസ്റ്റേഴ്‌സ് മീറ്റിൽ വീണ്ടും മെഡൽ നേടിയതോടെ അന്തർ ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള തയാറെടുപ്പിലാണ് ടിന്റു ദിലീപ്.

തിരുനെൽവേലിയിൽ നടന്ന വനിതകളുടെ 35 പ്ലസ് വിഭാഗത്തിൽ ട്രിപ്പിൾ ജംപ്, ജാവലിൻത്രോ ഇനത്തിൽ സ്വർണമെഡലും ഹാമർ ത്രോയിൽ വെങ്കലവും, 4 * 400 മീറ്റർ റിലേയിൽ വെള്ളി മെഡലുമാണ് ലഭിച്ചത്. സംസ്ഥാന വെറ്ററൻസ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ആലപ്പുഴയെ പ്രതിനിധീകരിച്ച് നാലു സ്വർണമെഡൽ സ്വന്തമാക്കിയിരുന്നു.

ബെംഗളൂരുവിലെ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ കർണാടക മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷനും വെറ്ററൻസ് അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ വനിതകളുടെ 35 പ്ലസ് വിഭാഗത്തിൽ കേരളത്തിന് വേണ്ടി ജാവലിൻ ത്രോയിൽ സ്വർണ മെഡലും ഡിസസ്‌ത്രോയിൽ വെള്ളി മെഡലും ഷോട്ട്പുട്ടിൽ വെങ്കലമെഡലും നേടി. എടത്വ തൈപ്പറമ്പിൽ ദിലീപ്‌ മോൻ വർഗീസിന്റെ ഭാര്യയാണ് ടിന്റു ദിലീപ്.

സ്‌കൂൾ തലത്തിൽ സംസ്ഥാന മത്സരങ്ങളിൽ വരെ പങ്കെടുത്തിട്ടുള്ള ടിന്റു ജില്ലാ അമച്വർ അത്‌ലറ്റിക് ടീം അംഗവുമായിരുന്നു. തയ്യൽ ജോലി ചെയ്യുന്ന ടിന്റു ദിലീപ് വീട്ടു ജോലികളും കഴിഞ്ഞ് കിട്ടുന്ന കുറഞ്ഞ സമയങ്ങൾ കൊണ്ട് നടത്തിയ പരിശീലനത്തിലൂടെയാണ് ഈ വിജയങ്ങൾ നേടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.