നാവികസേന മേധാവിയായി അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി ചുമതലയേറ്റു

നാവികസേന മേധാവിയായി അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി ചുമതലയേറ്റു

ന്യൂഡല്‍ഹി: നാവികസേനയുടെ പുതിയ മേധാവിയായി അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി ചുമതലയേറ്റു. മലയാളിയായ അഡ്മിറല്‍ ആര്‍ ഹരികുമാര്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവില്‍ നാവികസേന ഉപമേധാവിയാണ് അദേഹം.

1964 മെയ് 15 നാണ് ദിനേശ് ത്രിപാഠിയുടെ ജനനം. രേവ സൈനിക് സ്‌കൂളിലേയും നാഷണല്‍ ഡിഫന്‍സ് അക്കാഡമിയുടെയും പൂര്‍വ വിദ്യാര്‍ത്ഥിയാണ് അദേഹം. ഗോവയിലെയും യുഎസ്എയിലെയും നേവല്‍ വാര്‍ കോളജിലായിരുന്നു ഉന്നത വിദ്യാഭ്യാസം.

1985 ജൂലൈ ഒന്നിനാണ് നാവിക സേനയുടെ ഭാഗമായത്. കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്‌പെഷ്യലിസ്റ്റാണ്. നാവികസേന ഉപമേധാവിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിങ്-ഇന്‍-ചീഫായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഐഎന്‍എസ് വിനാഷിന്റെ കമാന്‍ഡഡായും അദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

വെസ്റ്റേണ്‍ ഫ്‌ളീറ്റിന്റെ ഫ്‌ളീറ്റ് ഓപ്പറേഷന്‍സ് ഓഫീസര്‍, നേവല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ നെറ്റ്വര്‍ക്ക് സെന്‍ട്രിക് ഓപ്പറേഷന്‍സ്, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഓഫ് നേവല്‍ പ്ലാന്‍ എന്നിവയുള്‍പ്പെടെ സുപ്രധാന ചുമതലകളും ദിനേശ് കുമാര്‍ ത്രിപാഠി വഹിച്ചിട്ടുണ്ട്. റിയര്‍ അഡ്മിറല്‍ ആയതിന് ശേഷം ഈസ്റ്റേണ്‍ ഫ്‌ളീറ്റിന്റെ ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിങ് ആയും ഏഴിമലയിലെ നേവല്‍ അക്കാഡമിയുടെ കമാന്‍ഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതിവിശിഷ്ട സേവാ മെഡല്‍, നൗ സേന മെഡല്‍ എന്നിവ നല്‍കി രാജ്യം അദേഹത്തെ ആദരിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.