എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് എട്ടിന്; ഹയർസെക്കന്ററി മെയ് ഒമ്പതിന്

എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് എട്ടിന്; ഹയർസെക്കന്ററി മെയ് ഒമ്പതിന്

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി ഫലപ്രഖ്യാപനം മെയ് എട്ടിന്. ഹയർസെക്കന്ററി പരീക്ഷാ ഫലം മെയ് ഒമ്പതിനും പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻക്കുട്ടി മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടെയും പ്രഖ്യാപനം നടത്തുക.

ഇത്തവണ നേരത്തെയാണ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ വർഷം മെയ് 19നാണ് എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം നടത്തിയത്. മെയ് 25 നാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം നടത്തിയത്.

ലക്ഷദ്വീപ്, ഗൾഫ് ഉൾപ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,105 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ടി.എച്ച്.എസ്.എസ്.എൽ.സി വിഭാഗത്തിൽ 2811പേരും എ.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ 60 പേരും പരീക്ഷ എഴുതി. സംസ്ഥാനത്ത് മാത്രം 2955 പരീക്ഷാ കേന്ദ്രങ്ങളാണുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.