തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് സര്‍ക്കാര്‍. ആഭ്യന്തര വകുപ്പിലെ എം. സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷന്‍ ഓഫീസര്‍ ബിന്ദു, ഓഫീസ് അസിസ്റ്റന്റ് അഞ്ജു എന്നിവര്‍ക്കാണ് ജോലിയില്‍ പ്രവേശനം നല്‍കിയിരിക്കുന്നത്.
സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയതിനായിരുന്നു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നത്.
അതേസമയം കേസില്‍ പ്രതിയായ കോളജ് യൂണിയന്‍ ചെയര്‍മാന്‍ അരുണ്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. സിദ്ധാര്‍ഥിന്റെ മരണത്തിന് താന്‍ ഉത്തരവാദിയല്ലെന്നും ആ സമയത്ത് സ്‌പോര്‍ട്‌സ് മീറ്റിന്റെയും മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെയും തിരക്കിലായിരുന്നുവെന്ന് അരുണ്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി.
കേസില്‍ പ്രതികളുടെ സ്വാഭാവിക ജാമ്യം തടയാന്‍ സിബിഐ ആദ്യഘട്ട കുറ്റപത്രം നല്‍കിയിട്ടുണ്ട്. 20 പ്രതികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം.
ഫെബ്രുവരി 18 നാണ് സിദ്ധാര്‍ഥിനെ സര്‍വകലാശാല ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.