ഉക്രെയ്‌നെതിരെ കരയുദ്ധം കടുപ്പിച്ച് റഷ്യ; ആറ് ഗ്രാമങ്ങള്‍ കീഴടക്കി: വിദേശ യാത്രകള്‍ റദ്ദാക്കി പ്രസിഡന്റ് സെലെന്‍സ്‌കി

ഉക്രെയ്‌നെതിരെ കരയുദ്ധം കടുപ്പിച്ച് റഷ്യ; ആറ് ഗ്രാമങ്ങള്‍ കീഴടക്കി: വിദേശ യാത്രകള്‍ റദ്ദാക്കി പ്രസിഡന്റ് സെലെന്‍സ്‌കി

കീവ്: ഉക്രെയ്‌നെതിരെ ആക്രമണം വീണ്ടും കടുപ്പിച്ച് റഷ്യ. ശക്തമായ കരയുദ്ധം നടക്കുന്ന ഹര്‍കീവില്‍ റഷ്യന്‍ സേനയുടെ മുന്നേറ്റം തുടരുകയാണ്.

ഇതോടെ കരയുദ്ധം നടക്കുന്ന രണ്ട് അതിര്‍ത്തി മേഖലകളില്‍ തങ്ങളുടെ സൈന്യം അകപ്പെട്ടിരിക്കുകയാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി വ്യക്തമാക്കി. ഹര്‍കീവില്‍ റഷ്യന്‍ സൈന്യവുമായി പോരാടുന്ന സൈനികര്‍ക്ക് പിന്‍വാങ്ങാന്‍ പോലുമാകാത്ത സ്ഥിതിയാണെന്നും അദേഹം പറഞ്ഞു. വരും ദിവസങ്ങളിലെ വിദേശ യാത്രകളെല്ലാം സെലെന്‍സ്‌കി റദ്ദാക്കി.

അതിനിടെ ഉക്രെയ്‌ന് 200 കോടി ഡോളറിന്റെ സഹായം കൂടി നല്‍കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. രണ്ട് ദിവസമായി ബ്ലിങ്കന്‍ ഉക്രെയ്നിലുണ്ട്. വടക്കുകിഴക്കുള്ള ഹര്‍കീവ് മേഖലയില്‍ കഴിഞ്ഞയാഴ്ച മുതല്‍ റഷ്യന്‍ സൈന്യം മുന്നേറുകയാണ്. എണ്ണായിരത്തോളം നാട്ടുകാര്‍ ഇവിടം വിട്ടുപോയി.

അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉക്രെയ്‌ന് കൂടുതല്‍ ആയുധ സഹായം നല്‍കിയ പശ്ചാത്തലത്തില്‍ റഷ്യ ആക്രമണം കടുപ്പിച്ചിരുന്നു. കരയുദ്ധത്തിലൂടെ ബോറിസിവ്ക്, ഒഗിര്‍ട്‌സവ, പ്ലെറ്റനിവ്ക, പില്‍ന, സ്ട്രിലെച്ച്, കെറാമിക് എന്നീ ആറ് ഉക്രെയ്ന്‍ ഗ്രാമങ്ങള്‍ കഴിഞ്ഞ ദിവസം റഷ്യ പിടിച്ചെടുത്തിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.