വ്യാജ പാകിസ്ഥാന്‍ ഫുട്‌ബോള്‍ ടീം ജപ്പാനില്‍ പിടിയില്‍; അറസ്റ്റിലായത് ഇമിഗ്രേഷന്‍ പരിശോധനക്കിടെ

വ്യാജ പാകിസ്ഥാന്‍ ഫുട്‌ബോള്‍ ടീം ജപ്പാനില്‍ പിടിയില്‍; അറസ്റ്റിലായത് ഇമിഗ്രേഷന്‍ പരിശോധനക്കിടെ

ടോക്യോ: പാകിസ്ഥാനില്‍ നിന്നുള്ള വ്യാജ ഫുട്‌ബോള്‍ ടീം ജാപ്പാനില്‍ പിടിയിലായി. ഫുട്‌ബോള്‍ കളിക്കാര്‍ എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ഫുട്‌ബോള്‍ കിറ്റുകള്‍ ഉള്‍പ്പെടെ വ്യാജ രേഖകള്‍ കൈവശം വച്ചിരുന്ന 22 പേരെയാണ് ഇമിഗ്രേഷന്‍ പരിശോധനകള്‍ക്കിടെ അറസ്റ്റു ചെയ്തത്. ഇവര്‍ പാകിസ്ഥാന്‍ ഫുട്‌ബോള്‍ ടീം ജഴ്‌സി ധരിച്ചാണ് എത്തിയത്.

പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ പ്രതിനിധീകരിക്കുന്നതായി കാണിച്ചാണ് സംഘം വിമാനത്താവളത്തിലെത്തിയത്. ഇമിഗ്രേഷന്‍ പരിശോധനകള്‍ക്കിടെ രാജ്യത്തേക്ക് കടക്കാനുള്ള സംഘത്തിന്റെ നീക്കം പൊളിയുകയായിരുന്നു. ജാപ്പനീസ് അധികൃതര്‍ ഉടന്‍ തന്നെ എല്ലാവരെയും അറസ്റ്റ് ചെയ്ത് നാടു കടത്തി.

യാത്രയ്ക്കുള്ള ഔദ്യോഗിക അനുമതിക്കായി വിദേശകാര്യ മന്ത്രാലയം നല്‍കിയതെന്ന് അവകാശപ്പെട്ട വ്യാജ നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ (എന്‍ഒസി) സംഘം കൈവശം വച്ചിരുന്നു.

പതിവ് ചോദ്യം ചെയ്യലിനിടെ സംഘത്തിലുണ്ടായിരുന്നവരില്‍ ചിലരുടെ സംഭാഷണത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടെതോടെയാണ് ജാപ്പനീസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തട്ടിപ്പ് പുറത്തായതോടെ സംഘത്തെ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചു.

പാകിസ്ഥാന്‍ വിമാനത്താവളങ്ങളില്‍ നിന്ന് അന്താരാഷ്ട്ര വിമാനങ്ങളില്‍ കയറാന്‍ ഇവര്‍ക്ക് എങ്ങനെ സാധിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത്. എന്നാല്‍ സിയാല്‍കോട്ടിലെ പാസ്രൂര്‍ സ്വദേശി മാലിക് വഖാസാണ് ഇത്തരത്തില്‍ ആളുകളെ കയറ്റി അയയക്കുന്ന റാക്കറ്റിന് പിന്നിലെ മുഖ്യ കണ്ണിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു.

ഗോള്‍ഡന്‍ ഫുട്‌ബോള്‍ ട്രയല്‍ എന്ന പേരില്‍ വ്യാജ ഫുട്‌ബോള്‍ ക്ലബിന് രൂപം നല്‍കിയ ആളാണ് മാലിക് വഖാസ്. ജപ്പാന്‍ യാത്രയ്ക്കായി ഓരോരുത്തരില്‍ നിന്നും നാപ്പത് മതല്‍ നാല്‍പ്പത്തഞ്ച് ലക്ഷം രൂപ വരെ വഖാസ് ഈടാക്കിയതായും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.