‘ചാർളി കിർക്കിന്റെ കൊലപാതകം ആഘോഷിക്കുന്നവരുമായി രാജ്യത്തിന് യോജിച്ച് പോകാൻ കഴിയില്ല’: വികാരഭരിതനായി വാൻസ്

‘ചാർളി കിർക്കിന്റെ കൊലപാതകം ആഘോഷിക്കുന്നവരുമായി രാജ്യത്തിന് യോജിച്ച് പോകാൻ കഴിയില്ല’: വികാരഭരിതനായി വാൻസ്

വാഷിങ്ടൺ: അമേരിക്കൻ ക്രൈസ്തവ ആക്ടിവിസ്റ്റായ ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകം ആഘോഷിക്കുന്നവരുമായി രാജ്യത്തിന് യോജിച്ച് പോകാൻ സാധിക്കില്ലെന്ന് വൈസ് പ്രസിഡന്റ് ജെ. ഡി വാൻസ്. കിർക്കിന്റെ പ്രശസ്തമായ റേഡിയോ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് വാൻസ് വികാരഭരിതനായി തന്റെ പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്.

ഐസൻഹോവർ എക്സിക്യൂട്ടീവ് ഓഫീസ് ബിൽഡിംഗിലെ തന്റെ ഓഫീസിൽ നിന്നാണ് വാൻസ് ‘ദ ചാർലി കിർക്ക് ഷോ’യിൽ പങ്കെടുത്തത്. വൈറ്റ് ഹൗസ് പ്രസ് ബ്രീഫിംഗ് റൂമിൽ പരിപാടി തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

“എൻ്റെ സുഹൃത്തിനെ കൊലപ്പെടുത്തിയ ഈ പ്രവർത്തനങ്ങളെയും ആശയങ്ങളെയും അപലപിക്കുന്ന കാര്യത്തിൽ നമ്മുടെ രാജ്യം ഒന്നിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. രാഷ്ട്രീയപരമായ അക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് പറയുന്ന ആളുകളുമായി മാത്രമേ നമുക്ക് ഒന്നിക്കാൻ സാധിക്കൂ.”- വാൻസ് പറഞ്ഞു.

ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനായ കിർക്ക് ജെ.ഡി വാൻസിന്റെയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും അടുത്ത സുഹൃത്താണ്. കിർക്കിന്റെ കൊലപാതകവും അതിനെ ഓൺലൈനിൽ ആഘോഷിക്കുന്ന ചിലരുടെ നിലപാടും യാഥാസ്ഥിതിക സമൂഹത്തെ ഞെട്ടിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.