ലക്നൗ
: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കവേ പുതിയ തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ.
ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ടവര്‍ക്ക് ഓരോ മാസവും നല്‍കുന്ന സൗജന്യ റേഷന്‍ 10 കിലോയാക്കി ഉയര്‍ത്തുമെന്നാണ് ഖാര്‍ഗെ പറഞ്ഞത്. ബിജെപി സര്‍ക്കാര്‍ അഞ്ച് കിലോയാണ് സൗജന്യ റേഷനായി വിതരണം ചെയ്യുന്നത്.
കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ സൗജന്യ റേഷനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി അധ്യക്ഷന്റെ ഈ പ്രഖ്യാപനം.
'സൗജന്യ റേഷന്‍ തടഞ്ഞാല്‍ ആര്‍ക്കും കോടതിയില്‍ പോകാവുന്ന ഭക്ഷ്യസുരക്ഷാ നിയമം ഞങ്ങള്‍ കൊണ്ടു വന്നു. ബിജെപി സര്‍ക്കാര്‍ ഒന്നും നല്‍കിയില്ല. പക്ഷേ, ഇപ്പോഴും 80 കോടി ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു.
നിങ്ങള്‍ അഞ്ച് കിലോ റേഷന്‍ നല്‍കുന്നുവെങ്കില്‍ ഞങ്ങളുടെ സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 10 കിലോ നല്‍കും'- ലക്നൗവില്‍ അഖിലേഷ് യാദവിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഖാര്‍ഗെ വ്യക്തമാക്കി.
മോഡി സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍, ഖാര്‍ഗെയുടെ ഈ പ്രഖ്യാപനം ചില നേതാക്കളെയെങ്കിലും അമ്പരപ്പിച്ചിട്ടുണ്ട്.
പി. ചിദംബരം അധ്യക്ഷനായ പാര്‍ട്ടിയുടെ പ്രകടന പത്രിക കമ്മിറ്റി സൗജന്യ റേഷന്‍ വിഹിതം ചര്‍ച്ച ചെയ്തിരുന്നോ എന്ന ചോദ്യത്തിന് പ്രതികരിക്കാനില്ലെന്നാണ് അദേഹം നല്‍കിയ മറുപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.