പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുല്‍ ജര്‍മനിയിലേക്ക് കടന്നു; ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി പൊലീസ്

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുല്‍ ജര്‍മനിയിലേക്ക് കടന്നു; ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി പൊലീസ്

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിനായി പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി. ഇയാള്‍ വിദേശത്തേക്ക് കടന്നതായി സൂചനകള്‍ ലഭിച്ചതിനു പിന്നാലെയാണ് നടപടി. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഇന്റര്‍ പോള്‍ ബ്ലു കോര്‍ണര്‍ നോട്ടീസ് ഇറക്കിയിരുന്നു. ഇത് പിന്‍വലിച്ചാണ് ഇപ്പോള്‍ ലുക്കൗട്ട് സര്‍ക്കുലര്‍.

രാഹുല്‍ ഇന്ത്യ വിട്ടതായും ഇയാള്‍ ജര്‍മനിയിലെത്തിയെന്നും പൊലീസ് വ്യക്തമാക്കി. തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതിനിടെ താന്‍ രാജ്യം വിട്ടതായി രാഹുല്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്നു ഭീഷണിയുണ്ടെന്നും നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥായാണെന്നുമാണ് രാഹുല്‍ വ്യക്തമാക്കിയത്.

രാഹുലിന്റെ മൊബൈല്‍ ഫോണിന്റെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയത് കര്‍ണാടകയിലായിരുന്നു. കോഴിക്കോട് നിന്ന് റോഡ് മാര്‍ഗം ബംഗളൂരുവിലെത്തിയ ഇയാള്‍ ഇവിടെ നിന്ന് സിംഗപ്പൂരിലേക്കും അവിടെ നിന്നും ജര്‍മനിയിലേക്കും കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.