'സന്തോഷത്തിന്റെ കാവല്‍ക്കാരന്‍': ദിവ്യകാരുണ്യത്തെ ആസ്പദമാക്കിയുള്ള ഷോര്‍ട് ഫിലിമിന് ആശംസകള്‍ നേര്‍ന്ന് മാര്‍ പോളി കണ്ണൂക്കാടന്‍

 'സന്തോഷത്തിന്റെ കാവല്‍ക്കാരന്‍': ദിവ്യകാരുണ്യത്തെ ആസ്പദമാക്കിയുള്ള ഷോര്‍ട് ഫിലിമിന് ആശംസകള്‍ നേര്‍ന്ന് മാര്‍ പോളി കണ്ണൂക്കാടന്‍

തൃശൂര്‍: ദിവ്യകാരുണ്യ നാഥനായ യേശുക്രിസ്തുവിലാണ് യഥാര്‍ത്ഥ സന്തോഷം എന്ന ആശയത്തെ ആസ്പദമാക്കിയിട്ടുള്ള ഷോര്‍ട് ഫിലിമിന് ആശംസകള്‍ അറിയിച്ച് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. ബിഷ്പ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഷോര്‍ട് ഫിലിം സംവിധായകന്‍ പ്രിന്‍സ് ഡേവീസ് തെക്കൂടന്‍, ക്യാമറാമാന്‍ അഖില്‍ റാഫേല്‍, പ്രധാന കഥാപാത്രം ചെയ്ത ഷോണി തെക്കൂടന്‍, പ്രൊഡ്യൂസര്‍ ആനി ഡേവീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

കരുവന്നൂര്‍, ചെറിയ പാലം, ഇരിങ്ങാലക്കുട, എടത്തിരുത്തി എന്നിവിടങ്ങളിലാണ് പ്രധാനമായും ചിത്രീകരണം നടന്നത്. ജോസ് ഇലഞ്ഞിക്കലാണ് സഹനിര്‍മാതാവ്, എഡിറ്റര്‍ വിബിന്‍ മാത്യു, സൗണ്ട് ഡിസൈന്‍ സിനോജ് ജോസ്, പോസ്റ്റര്‍ ഡിസൈന്‍ ഐബി മൂര്‍ക്കനാട്. പരിയാരം ഇടവക വികാരി ഫാ. വില്‍സന്‍ എലുവത്തിങ്കല്‍ കൂനന്‍ ഇതില്‍ മികച്ച ഒരു വേഷം ചെയ്തിട്ടുണ്ട്.


ഒരു വൈദികന്റെ ജീവിത വഴികളെ ബന്ധപ്പെടുത്തിയിട്ടുള്ളതാണ് കഥാപശ്ചാത്തലമെങ്കിലും സന്യസ്തരെയും അല്‍മായരെയും സ്വാധീനിക്കുന്ന ചില വിശുദ്ധ വിചാരങ്ങള്‍ കൂടി ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംവിധായകന്‍ വ്യക്തമാക്കി. ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്ന രൂപതയില്‍ ഇത്തരത്തില്‍ ഒരു ചിത്രം ചെയ്യാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും സംവിധായകന്‍ കൂട്ടിചേര്‍ത്തു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയാണ് സംവിധായകന്‍ പ്രിന്‍സ് ഡേവീസ് തെക്കൂടന്റെ ഇടവക. ഇപ്പോള്‍ ഇരിങ്ങാലക്കുട രൂപതയുടെ കൊടകര സഹൃദയ ഓട്ടോണമസ് എഞ്ചിനീയറിങ് കോളജില്‍ മീഡിയ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. മെയ് 18 ശനിയാഴ്ച്ച ജോസഫ് ഡ്രീംസ് എന്ന യൂട്യൂബ് ചാനലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

വീഡിയോ ചൂവടെ:





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.