തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിനെ മാറ്റി.
കെഎസ്ഇബി ചെയര്മാന് രാജന് എന്‍.ഖോബ്രഗഡെയെ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാക്കി. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് ഹനീഷിന്റെ പുതിയ നിയമനം.
രാജന് ഖോബ്രഗഡെ മാറിയ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിയായിരുന്ന ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാനാകും. നിലവില്‍ വ്യവസായ വകുപ്പില്‍ മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെയും ചുമതല വഹിക്കുകയായിരുന്നു ബിജു പ്രഭാകര്‍.
തൊഴില്‍ സെക്രട്ടറി ഡോ.കെ.വാസുകിക്ക് നോര്‍ക്ക വകുപ്പിന്റെ പൂര്‍ണ അധികച്ചുമതല നല്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26