തിരുവനന്തപുരം: തെക്ക്-കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് സമീപവും ബംഗാള്‍ ഉള്‍ക്കടലിലുമായി രണ്ട് ന്യൂനമര്‍ദം രൂപപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് മഴ വീണ്ടും കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.
ഇന്നും നാളെയും കേരളത്തില്‍ അതിതീവ്ര മഴയെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം നാളെയോടെ ചുഴലിക്കാറ്റായേക്കും.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തിലെ ഒമ്പത് ജില്ലകളില്‍ അതിതീവ്ര മഴ പെയ്തു. ഈ മാസം ഒന്‍പത് മുതല്‍ 24 വരെ മാത്രം കേരളത്തില്‍ 274.7 മില്ലീ മീറ്റര്‍ മഴ ലഭിച്ചു.
മഴക്കാലക്കെടുതി നേരിടാന്‍ സംസ്ഥാനം സുസജ്ജമെന്ന് മന്ത്രി കെ.രാജന് പറഞ്ഞു. ദുരന്തങ്ങളില്ലാതെ മഴക്കാലം പൂര്‍ത്തിയാക്കാന്‍ വലിയ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും , നവമാധ്യമങ്ങില്‍ വ്യാജ പ്രചരണം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ടു ചെയ്തത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ മതില് തകര്‍ന്നു.വിമാനത്താവളത്തില്‍ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം വീടുകളില്‍ കയറി.
ശക്തമായ മഴയിലും കാറ്റിലും തൃശൂര്‍ നഗരത്തില്‍ രണ്ടിടങ്ങളില്‍ റോഡിലേക്ക് മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ജില്ലാ ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട രണ്ട് ഓട്ടോറിക്ഷകള്‍ക്ക് മുകളിലേക്കാണ് മരം വീണത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.