ഡോഗ് കോയിന്‍ ലോഗോയിലൂടെ പ്രശസ്തനായ 'കബോസ' ഓര്‍മ്മയായി

ഡോഗ് കോയിന്‍ ലോഗോയിലൂടെ പ്രശസ്തനായ 'കബോസ' ഓര്‍മ്മയായി

ന്യൂഡല്‍ഹി: ക്രിപ്റ്റോ കറന്‍സിയായ ഡോഗ് കോയിനിന്റെ ലോഗോയിലൂടെ പ്രശസ്തനായ 'കബോസ' നായ ഇനി ഓര്‍മ്മ. പതിനെട്ട് വയസുണ്ടായിരുന്ന നായക്ക് രക്താര്‍ബുദം, കരള്‍ രോഗം എന്നിവ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി അസുഖ ബാധിതയായിരുന്നു. നായയുടെ ഉടമ അറ്റ്സുകോ സാറ്റോ വെള്ളിയാഴ്ച ബ്ലോഗ് പോസ്റ്റിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്.

'ഞങ്ങളുടെ സുഹൃത്തും പ്രചോദനവുമായ കബോസു ഓര്‍മ്മയായി. ഈ ഒരു നായ ലോകമെമ്പാടും ഉണ്ടാക്കിയ സ്വാധീനം അളക്കാനാവാത്തതാണ്. സന്തോഷവും അതിരുകളില്ലാത്ത സ്നേഹവും മാത്രം അറിയുന്ന ഒരു നായ ആയിരുന്നു അവള്‍. കബോസുവിന്റെ ആത്മാവിനെയും അവളുടെ കുടുംബത്തെയും എല്ലാവരും ഹൃദയത്തില്‍ സൂക്ഷിക്കുക'-ഡോഗ് കോയ്ന്‍ എക്സില്‍ കുറിച്ചു.

2008 ലാണ് അറ്റ്സുകോ സാറ്റോ കബോസുവിനെ ദത്തെടുക്കുന്നത്. 2010 ല്‍ കബോസുവിന്റെ ചെറുചിരിയോടെയുള്ള ചിത്രം ഉടമ ബ്ലോഗ് പോസ്റ്റില്‍ പങ്കുവച്ചിരുന്നു. അത് വൈറലായതോടെയാണ് നായ പ്രശസ്തയാകുന്നത്. ഇതിന് പിന്നാലെ ഈ നായയുടെ ചിത്രം ആസ്പദമാക്കിയാണ് ഡോഗ് കോയിന്‍ എന്ന ക്രിപ്റ്റോ കറന്‍സി ആരംഭിച്ചത്.

2013 ല്‍ ബില്ലി മാര്‍ക്കസും ജാക്‌സണ്‍ പാര്‍മറും പുറത്തിറക്കിയ ക്രിപ്‌റ്റോ നാണയമാണ് ഡോഗ് കോയിന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.