കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തില്‍ പ്രതിപക്ഷം തണുത്തുറഞ്ഞിരിക്കുകയാണെന്ന വിമര്‍ശനവുമായി കെസിബിസി മദ്യവിരുദ്ധ സമിതി. എന്നാല്‍ ഇതിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി.
കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ പ്രസ്താവനയോടുള്ള പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട്, 800 ബാറുകള്‍ അനുവദിച്ചപ്പോള്‍ അവരെവിടെയായിരുന്നുവെന്ന മറുചോദ്യമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്.
കഴിഞ്ഞ ദിവസമാണ് പുതിയ വെളിപ്പെടുത്തല്‍ വന്നത്. പിന്നാലെ പ്രതിപക്ഷം സമരം തുടങ്ങി. യുഡിഎഫിന്റെ ഭരണ കാലത്ത് ഇതൊക്കെ നിര്‍ത്തണം എന്ന് അവര്‍ വളരെ ശക്തിയായി ആവശ്യപ്പെട്ടിരുന്നുവെന്നും അദേഹം ചൂണ്ടിക്കാട്ടി.
ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവിന് മറുപടിയുമായി കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന അധ്യക്ഷന്‍ പ്രസാദ് കുരുവിള രംഗത്തെത്തി.
സംസ്ഥാനത്ത് ഉടനീളം മുക്കിലും മൂലയിലും ബാറുകള്‍ അനുവദിച്ച് ജനദ്രോഹപരമായ മദ്യനയം രൂപവല്‍കരിക്കുന്ന കാലഘട്ടത്തില്‍ അതിനെതിരായി എന്തുകൊണ്ട് നിലപാട് എടുക്കാന്‍ സാധിച്ചില്ലെന്ന് അദേഹം ചോദിച്ചു.
എന്തിനാണ് കെസിബിസിയേയും മദ്യവിരുദ്ധ സമിതിയെയും വെറുതേ പഴിചാരുന്നതെന്നും അദേഹം ചോദിച്ചു. നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്തില്ലന്നെതാണ് ഏറ്റവും വലിയ പരാജയമെന്നും പ്രസാദ് കുരുവിള വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.