ന്യൂഡല്‍ഹി: ഒന്നാം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കാലത്ത് 2015 മുതല്‍ 2019 വരെ രാജ്യത്ത് ആത്മഹത്യ ചെയ്തത് 58,783 കര്‍ഷകര്‍. കേരളത്തില്‍ നിന്നുള്ള എ.എം ആരിഫ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അറിയിച്ചതാണ് ഇക്കാര്യം. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യുറോയുടെ കണക്കുകള്‍ ഉദ്ധരിച്ചാണ് മന്ത്രി ഞെട്ടിക്കുന്ന ഈ കണക്കുകള്‍ വ്യക്തമാക്കിയത്.
ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് മഹാരാഷ്ര, മധ്യ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണെന്നും ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. മുമ്പ് സഭയില്‍ ഇതേ ചോദ്യം ഉന്നയിച്ചപ്പോള്‍ വ്യക്തമായ കണക്കില്ല എന്ന് പറഞ്ഞ് കാര്‍ഷിക മന്ത്രാലയം തടി തപ്പുകയായിരുന്നു.
കാര്‍ഷിക നിയമങ്ങള്‍ക്ക് കര്‍ഷക പ്രക്ഷോഭം ശക്തിപ്പെട്ടുവരുന്നതിനിടെയാണ് കര്‍ഷക ആത്മഹത്യയുടെ കണക്ക് പുറത്ത് വന്നത്. കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നയങ്ങളാണ് തുടരുന്നതെന്ന് കര്‍ഷക നേതാക്കള്‍ നിരന്തരം ആരോപിക്കുന്നുണ്ടങ്കിലും കേന്ദ്ര സര്‍ക്കാരിന് കേട്ട ഭവമില്ല.
ഇതിനിടെയാണ് കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കുന്ന കര്‍ഷക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയത്. വിവാദമായ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന പിടിവാശിയിലാണ് ബിജെപി സര്‍ക്കാര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.