കുവൈറ്റ് സിറ്റി: എസ്.എം.സി.എ കുവൈറ്റ് അബ്ബാസിയാ ഏരിയാ മുൻ ജനറൽ കൺവീനറും കുറവിലങ്ങാട് തോട്ടുവാ നസ്രത്ത്ഹിൽ നെടിയാനി പരേതരായ ജോർജ് അന്നക്കുട്ടി ദമ്പതികളുടെ മകനുമായ ഡിജേഷ് ജോർജ് (50) ഇന്നലെ വൈകിട്ട് ഹൃദായാഘാതം മൂലം അന്തരിച്ചു. ഞായറാഴ്ച വൈകിട്ട് സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് മരണം സംഭവിക്കുന്നത്.
മൃതദേഹം ഇന്ന് വൈകിട്ട് ആറ് മണിക്ക് വീട്ടിൽ കൊണ്ടുവരും. സംസ്ക്കാരം നാളെ ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കുറവിലങ്ങാട് തോട്ടുവായിലെ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കുറവിലങ്ങാട് മർത്ത് മറിയം ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: സോളി ജോസഫ് (ചങ്ങനാശേരി ചക്കുംങ്കൽ കുടുംബാഗം) മക്കൾ: അനീസാ ഡിജേഷ്, ആഗ്നസ് ഡിജേഷ്, ആഷ്ലിൻ ഡിജേഷ്.
എസ്.എം.സി.എ കുവൈറ്റിൻ്റെ കേന്ദ്ര ഭരണസമിതിയിലും ഏരിയാ ഭരണസമിതിയിലും വിവിധ ക്കമ്മിറ്റികളിൽ ഡിജേഷ് പ്രവർത്തിച്ചിരുന്നു. എസ്എംസിഎയുടെ അബ്ബാസിയാ ഏരിയായുടെ ജനറൽ കൺവീനറുമായുന്നു. എസ്എംസിഎ യുടെ മലയാളം ക്ലാസ്സുകളുടെയും സീറോ മലബാർ വിശ്വാസ പരിശീലന ക്ലാസുകളുടെയും പ്രധാന അധ്യാപകനുമായിരുന്നു. പിന്നീട് 2017 ൽ നാട്ടിലേക്ക് പോകുന്നതുവരെ സെൻ്റ് ഡാനിയേൽ കംബോണി ഇടവകയിലെ സീറോ മലബാർ വിശ്വാസ പരിശീലന ക്ലാസിലെ അധ്യാപകനായി ഡിജേഷ് ജോർജ് സേവനം ചെയ്തിരുന്നു.
ഡിജേഷ് ജോർജിൻ്റെ ആകസ്മികമായ വേർപാടിൽ എസ്.എം.സി.എ പ്രസിഡൻ്റ് സുനിൽ റാപ്പുഴ, അബ്ബാസിയാ ഏരിയാ കൺവീനർ ഷാജു ദേവസി താനാതൻ, സെൻ്റ് ഡാനിയേൽ കംബോണി ഇടവക സീറോ മലബാർ വിശ്വാസ പരിശീലന ക്ലാസ്സുകളുടെ ഹെഡ്മാസ്റ്റർ ജോബി മറ്റത്തിൽ എന്നിവർ അനുശോചിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.