ലണ്ടന്‍: റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കവേ ലണ്ടനില്‍ പത്തു വയസുള്ള മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു. പറവൂര്‍ ഗോതുരുത്ത് സ്വദേശി ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകള്‍ പത്തു വയസുകാരി ലിസെല്‍ മരിയക്കാണ് വെടിയേറ്റത്. ബുധനാഴ്ച രാത്രി 9.20നാണ് സംഭവം. കുട്ടിയുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
വടക്ക് കിഴക്കന്‍ ലണ്ടനിലെ ഡാള്‍ട്ടണ്‍ കിങ്‌സ്ലാന്‍ഡ് ഹൈ സ്ട്രീറ്റിലെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുമ്പോഴാണ് സംഭവം. ബൈക്കില്‍ എത്തിയ സംഘം ഹോട്ടലിനോട് ചേര്‍ന്ന ജനലിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികള്‍ ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ തലയില്‍ നെറ്റിയോട് ചേര്‍ന്ന് ആഴത്തില്‍ മുറിവുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാനായാട്ടില്ല. ഹോട്ടലില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് തൊട്ടടുത്തിരുന്നയാളെയായിരുന്നു അക്രമി സംഘം ലക്ഷ്യമിട്ടതെന്നാണ് വിവരം.
സംഭവ സ്ഥലത്ത് ഉടനടി പൊലീസ് എത്തി തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ പിടിക്കാനായിട്ടില്ല. വെടിവയ്പ്പില്‍ നാലുപേര്‍ക്ക് പരിക്കുണ്ട്. ഇവരെയും ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് വര്‍ഷത്തില്‍ കൂടുതലായി ബിര്‍മിങ്ഹാമിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.