ന്യൂഡല്‍ഹി: മൂന്നാം മോഡി സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളുമായി മുന്നോട്ട് പോകുന്ന എന്‍ഡിഎയില്‍ സമ്മര്‍ദ്ദം ശക്തമാക്കി ജെഡിയുവും ടിഡിപിയും അടക്കമുള്ള പാര്‍ട്ടികള്‍.
പൊതുമിനിമം പരിപാടി വേണമെന്ന് ജെഡിയു ആവശ്യപ്പെട്ടു. ജാതി സെന്‍സസ് നടപ്പാക്കണമെന്ന ആവശ്യവും ജെഡിയു മുന്നോട്ടു വച്ചു. കൂടാതെ ബിഹാറിന് പ്രത്യേക പദവി, മൂന്ന് ക്യാബിനറ്റ് മന്ത്രി സ്ഥാനം, മൂന്ന് സഹമന്ത്രി, എന്‍ഡിഎ കണ്‍വീനര്‍ പദവി എന്നിവയും ജെഡിയു ആവശ്യപ്പെട്ടു. 12 എം.പിമാരാണ് നിതീഷിനൊപ്പമുള്ളത്.
ടിഡിപി ലോക്‌സഭ സ്പീക്കര്‍ പദവി, ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി എന്നിവയ്‌ക്കൊപ്പം മൂന്ന് ക്യാബിനറ്റ് മന്ത്രി സ്ഥാനവുമാണ് ആഗ്രഹിക്കുന്നത്. ധനകാര്യ സഹമന്ത്രി സ്ഥാനത്തിലും പാര്‍ട്ടിക്ക് നോട്ടമുണ്ട്. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് 16 എംപിമാരുണ്ട്.
എല്‍ജെപിയുടെ ചിരാഗ് പാസ്വാന്‍ ഒരു ക്യാബിനറ്റ് പദവിയും ഒരു സഹമന്ത്രി സ്ഥാനവും ലക്ഷ്യമിടുന്നുണ്ട്. ശിവസേന ഷിന്‍ഡെ വിഭാഗം ഒരു ക്യാബിനറ്റ് പദവിയും രണ്ട് സഹ മന്ത്രിമാരെയും ആവശ്യപ്പെട്ടിട്ടുണ്ട്. ജിതന്‍ റാം മാഞ്ചി ഒരു ക്യാബിനറ്റ് പദവി ആവശ്യപ്പെടും.
എന്‍.ഡി.എയില്‍ എല്‍.ജെ.പി-അഞ്ച്, ശിവ് സേന (ഷിന്‍ഡെ)-ഏഴ്, ആര്‍.എല്‍.ഡി-രണ്ട്, ജെ.ഡി (എസ്)-രണ്ട് എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റ് നില.
സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടത്താനാണ് ബിജെപിയുടെ നീക്കം. ബിജെപി എംപിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.