ജീവനക്കാരന്റെ ചേരിയിലെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനായി ഷാരൂഖ് ഖാന്‍

ജീവനക്കാരന്റെ ചേരിയിലെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനായി ഷാരൂഖ് ഖാന്‍

മുംബൈ: ഷാരൂഖ് ഖാന്‍ 30 വര്‍ഷത്തിലേറെയായി ചലച്ചിത്ര രംഗത്ത് ജസീവമായിട്ട്. എല്ലാം സുഖസൗകര്യങ്ങളുടെയും നടുവില്‍ നില്‍ക്കുമ്പോഴും തന്റെ ചുറ്റുമുള്ളവരെ പരിപാലിക്കുന്ന ഉദാരമതിയായ മനുഷ്യസ്നേഹിയായിരുന്നു അദേഹം. അത്തരത്തില്‍ നല്ലൊരു മനുഷ്യന്‍ എന്ന നിലയിലും അദ്ദേഹം പ്രശസ്താണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഹാസ്യനടന്‍ സുനില്‍ പാല്‍ ഒരു വെളിപ്പെടുത്തല്‍ നടത്തുകയുണ്ടായി.

ഷാരൂഖ് തന്റെ ഒരു സ്റ്റാഫ് അംഗത്തിന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി ചേരിയില്‍ ആരും അറിയാതെ സന്ദര്‍ശിച്ചിരുന്നു എന്ന്. പ്രത്യേക ആഘോഷ സമയങ്ങളില്‍ സമ്മാനങ്ങളുമായി ഷാരൂഖ് രാത്രി ഏറെ വൈകി ആരും അറിയാതെ ആ കുടുംബത്തെ സന്ദര്‍ശിക്കുകയും ആഘോഷങ്ങളില്‍ അവര്‍ക്കൊപ്പം പങ്കെടുക്കുകയും ചെയ്യുമായിരുന്നുവെന്നും സുനില്‍ വെളിപ്പെടുത്തുന്നു.

ബോളിവുഡ് ബബിളുമായുള്ള ഒരു ചാറ്റിലാണ് സുനില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. നാലഞ്ച് മാസത്തിലൊരിക്കല്‍ ഷാരൂഖ് ഖാന്‍ ആ കുടുംബത്തെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. അത് അയാളുടെ കുട്ടിയുടെ ജന്മദിനമായാലോ മറ്റെന്തെങ്കിലും അവസരങ്ങളാലോ ആയിരുന്നു. രാത്രി 12 നും ഒനും ശേഷം നേരം ഇരുട്ടുമ്പോള്‍ വരും. ഒന്നും മിണ്ടാതെ വന്ന് 10-15 മിനിറ്റ് അവര്‍ക്കൊപ്പം ചിലവഴിച്ചിട്ട് പോകും. അന്ന് താനും ആ ചേരിയില്‍ വാടകയ്ക്ക് താമസിച്ചിരുന്നതായി സുനില്‍ വെളിപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.