രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി കശ്മീരി സ്വദേശിനി അയേഷ

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി കശ്മീരി സ്വദേശിനി അയേഷ

ശ്രീനഗർ: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി കശ്മീരി സ്വദേശിനി അയേഷാ അസീസ്. വെറും 25 വയസ് മാത്രമാണ് അയേഷയുടെ പ്രായം. ലൈസന്‍സ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥി പൈലറ്റ് എന്ന നേട്ടവും മുന്‍പ് അയേഷ കരസ്ഥമാക്കിയിട്ടുണ്ട്. 2011 ല്‍ 15 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അയേഷയ്ക്ക് ലൈസന്‍സ് ലഭിക്കുന്നത്.

ബോംബൈ ഫ്‌ളൈയിംഗ് ക്ലബിൽ നിന്നും ഏവിയേഷനിൽ ബിരുദം പൂർത്തിയാക്കിയ അയേഷ 2017 ൽ കൊമേഷ്യൽ ലൈസൻസ് നേടുകയും ചെയ്തിരുന്നു. അടുത്ത വർഷം റഷ്യയിലെ സോകോൾ എയർബേസിൽ മിഗ് 29 പറത്താനുള്ള പരിശീലനവും അയേഷ പൂർത്തിയാക്കിയിട്ടുണ്ട്.


മാതാപിതാക്കളാണ് തനിക്ക് പൂർണ്ണ പിന്തുണ നൽകിയത്. തന്റെ എല്ലാ ആഗ്രഹങ്ങൾക്കും കൂടെ നിൽക്കുന്ന മാതാപിതാക്കളാണ് ഏറ്റവും വലിയ ഭാഗ്യം. അവരില്ലായിരുന്നുവെങ്കിൽ ഈ നേട്ടം ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ലായിരുവെന്ന് അയേഷ പറഞ്ഞു. പ്രൊഫഷണൽ മേഖലയിലും വ്യക്തിപരമായ വളർച്ചയ്ക്ക് വേണ്ടിയും എന്നും പ്രയത്നിക്കും. അച്ഛനാണ് ജീവിതത്തിലെ റോൾ മോഡലെന്നും അയേഷ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വര്‍ഷങ്ങളിലായി കശ്മീരിലെ സ്ത്രീകള്‍ നല്ല പുരോഗമനം കാഴ്ചവെക്കുന്നുണ്ടെന്ന് ആയേഷ പറഞ്ഞു. "കശ്മീരി വനിതകള്‍ ഇപ്പോള്‍ നല്ല പുരോഗമനം കാഴ്ചവെക്കുന്നുണ്ട്. പ്രത്യേകിച്ച്‌ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍. കശ്മീരിലെ മറ്റു വനിതകളും മാസ്റ്റേഴ്സോ ഡോക്ടറേറ്റോ ചെയ്യുകയാണ്."-അയേഷാ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.