കോംഗോ: ആഫ്രിക്കൻ രാജ്യമായ കോംഗോയുടെ കിഴക്കൻ മേഖലയിൽ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ ഭീകരർ രണ്ടാഴ്‌ചയിലധികമായി നടത്തുന്ന ആക്രമണങ്ങളിൽ 150 ഓളം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. പല ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.
ഉഗാണ്ടൻ മുസ്ലീങ്ങൾ ഉൾപ്പെടുന്ന അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എ.ഡി.എഫ്) എന്ന സംഘടനയാണ് നോർത്ത് കിവു പ്രവിശ്യയിലെ ബെനി പ്രദേശത്തെ ഗ്രാമങ്ങളിൽ ആക്രമണം നടത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ സെൻട്രൽ ആഫ്രിക്കൻ ശാഖയായിട്ടാണ് ഈ സംഘടന അറിയപ്പെടുന്നത്. ഇവർ ജൂൺ ഒന്നിനും 11 നും ഇടയ്ക്ക് ബെനിയിൽ 15 തവണയെങ്കിലും ആക്രമണം നടത്തിയിട്ടുണ്ട്.
രാജ്യത്തെ ജനസംഖ്യയുടെ 95 ശതമാനവും ക്രിസ്ത്യാനികളാണെങ്കിലും കോംഗോയുടെ കിഴക്കൻ ഭാഗത്ത് ക്രിസ്ത്യാനികളെ മാത്രം ലക്ഷ്യമാക്കി തീവ്രവാദ ആക്രമണങ്ങൾ നടക്കുന്നത് പതിവാണ്. കോംഗോ ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരും രാജ്യാന്തര സമൂഹവും ഇടപെടണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടിരുന്നു. കോംഗോയിലെ രക്തച്ചൊരിച്ചിൽ തടയുന്നതിന് ദേശീയ അന്തർദേശീയ ഇടപെടലുകൾ ഉണ്ടാവണമെന്ന് ഫ്രാൻസിസ് പാപ്പ ത്രികാലജപ പ്രാർത്ഥനാമധ്യേ അ്യർത്ഥിച്ചിരുന്നു.
കർഷകർ വിളവെടുപ്പിന് തയാറെടുക്കുന്ന സമയത്താണ് ആക്രമണങ്ങൾ കൂടുതലായി നടക്കുന്നത്. 2023-ൽ ആയിരത്തിലധികം ക്രൈസ്തവരെ തീവ്രവാദികൾ വധിച്ചിരുന്നു.  ഓപ്പൺ ഡോർസിന്റെ വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം ക്രിസ്ത്യാനികൾ ഏറ്റവും കടുത്ത പീഡനം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ 41-ാം സ്ഥാനമാണ് കോംഗോയ്ക്ക് ഉള്ളത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.