വത്തിക്കാന്‍ സിറ്റി: ബനഡിക്ട് 16ാമന്‍ മാര്‍പാപ്പയുടെ സെക്രട്ടറിയായിരുന്ന ആര്‍ച്ച് ബിഷപ് ജോര്‍ജ് ഗനസ്വിനെ ബാള്‍ട്ടിക്ക് രാജ്യങ്ങളായ ലിത്വാനിയ, എസ്‌തോണിയ, ലാത്വിയ എന്നിവയുടെ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ ആയി നിയമിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ബനഡിക്ട് 16ാമന്‍ മാര്‍പാപ്പയുടെ മരണശേഷം ജര്‍മനിയിലേക്ക് മടങ്ങിയ ആര്‍ച്ച് ബിഷപ് നിലവില്‍ ഔദ്യോഗിക ഉത്തരവാദിത്വങ്ങളൊന്നും വഹിക്കുന്നുണ്ടായിരുന്നില്ല.
ജര്‍മനിയിലെ ബ്ലാക്ക് ഫോറസ്റ്റ് പ്രദേശത്ത് ഒരു ഇരുമ്പു പണിക്കാരന്റെ മകനായാണ് ഗനസ്വിന്റെ ജനനം. 1984ല്‍ പൗരോഹിത്യം സ്വീകരിച്ച ഗനസ്വിന്‍ മ്യൂണിച്ചിലെ ലുഡ്വിഗ് - മാക്‌സ്മില്യന്‍ സര്‍വകലാശാലയില്‍ കാനന്‍ നിയമത്തില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. 2003 മുതല്‍ ബനഡിക്ട് 16ാമന്‍ മാര്‍പാപ്പയുടെ പേഴ്‌സണല്‍ സെക്രട്ടറിയായി ചുമതല വഹിച്ച ആര്‍ച്ച് ബിഷപ് 2022 ഡിസംബര്‍ 31 ന് പാപ്പ ഇഹലോകവാസം വെടിയുന്നത് വരെ ആ പദവിയില്‍ തുടര്‍ന്നു.
ഇതിനിടെ പേപ്പല്‍ ഭവനങ്ങളുടെ പ്രീഫെക്ട് എന്ന പദവിയും ആര്‍ച്ച് ബിഷപ് ഗനസ്വിന്‍ വഹിച്ചിരുന്നു. ബാള്‍ട്ടിക്ക് രാജ്യങ്ങളിലെ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ എന്ന നിലയില്‍ പേപ്പല്‍ അംബാസിഡറുടെ ഉത്തരവാദിത്വമാകും ബിഷപ്പ് നിര്‍വഹിക്കുക.
ആധുനിക സഭയില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ അന്ത്യാഭിലാഷങ്ങളും അവസാന മണിക്കൂറുകളും പാപ്പ നല്‍കിയ നിര്‍ദേശങ്ങളും അറിയാവുന്ന ഏക വ്യക്തിയെന്ന നിലയില്‍ ആര്‍ച്ച് ബിഷപ്പ് ഗാന്‍സ്വെയിന്‍ ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ്. “നിയന്റ്’അള്‍ട്രോ ചെ ലാ വെരിറ്റ ലാ മിയ വിറ്റ അല്‍ ഫാങ്കോ ഡി ബെനഡിക്റ്റോ XVI” (സത്യമല്ലാതെ ഒന്നുമല്ല; ബെനഡിക്ട് പതിനാറാമനുമായുള്ള എന്റെ ജീവിതം) എന്ന ഓര്‍മ്മക്കുറിപ്പ് വലിയ ചര്‍ച്ചയായിരിന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.