ഡാലസ് സെന്റ് തോമസ് സീറോ മലബാർ ഫൊറോന ഇടവകയിൽ വിശുദ്ധ തോമാ സ്ലീഹായുടെ ദുക്റാന തിരുനാൾ

ഡാലസ് സെന്റ് തോമസ് സീറോ മലബാർ ഫൊറോന ഇടവകയിൽ വിശുദ്ധ തോമാ സ്ലീഹായുടെ ദുക്റാന തിരുനാൾ

ഡാലസ്:​ ഡാലസ് സെന്റ് തോമസ് സീറോ മലബാർ ഫൊറോന ഇടവകയിൽ വിശുദ്ധ തോമാ സ്ലീഹായുടെ ദുക്റാന തിരുനാൾ ജൂലൈ അഞ്ച്, ആറ്, ഏഴ്, എട്ട് തിയതികളിൽ നടത്തപ്പെടുന്നു. അഞ്ചാം തിയതി വൈകുനേ​രം 5.30ന് ഇടവക വികാരി ഫാദർ ജെയിംസ് നിരപ്പേൽ കൊടിയേറ്റുന്നതോടുകൂടി തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ആരംഭം കുറിക്കും. 5.40ന് രൂപ പ്രതിഷ്ഠയും ലദീജ്ഞും ഉണ്ടായിരിക്കും. ആറ് മണിക്ക് ഫാദർ ജോഷി ചിറക്കൽ വിശുദ്ധ കുർബാന അർപ്പിക്കും. 7.30 മുതൽ സെന്റ് തോമസ് നൈറ്റും കൾച്ചറൽ പ്രോ​ഗ്രാമും അരങ്ങേറും.

രണ്ടാം ദിനമായ ജൂലൈ ആറിന് ഫാദർ സന്തോഷ് അധികരത്തിലിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന നടക്കും. ഏഴ് മണിക്ക് ഭരതകല തീയറ്റേഴ്സ് അവതരിപ്പിക്കുന്ന ഡ്രാമ (സായന്തനം) ഉണ്ടായിരിക്കും. മൂന്നാം ദിനമായ ഞായറാഴ്ച രാവിലെ 8.30ന് ഫാദർ ജെയിംസ് നിരപ്പേലിന്റെ നേതൃത്വത്തിൽ ദിവ്യബലി നടക്കും. വൈകിട്ട് അഞ്ച് മണിക്ക് ഫാ. ജിമ്മി എടക്കുലത്തൂർ, ഫാ. മാത്യു മഞ്ഞനാട്ട്, ഫാ. ജോർജ് വാണിയപ്പുരക്കൽ, ഫാ. എബ്രഹാം കളരിക്കൽ, ഫാ. ജോഷി ചിറക്കൽ, ഫാ. സന്തോഷ് അധികാരത്തിൽ എന്നിവരുടെ കാർമികത്തിൽ ആഘോഷമായ ദിവ്യബലിയും 8.15ന് അ​ഗാപ്പെയും ഉണ്ടായരിക്കും.

ജൂൺ എട്ട് തിങ്കളാഴ്ച രാവിലെ 8.30ന് ഇടക വികാരി ഫാ ജെയിംസ് നിരപ്പൽ മരിച്ചവർക്കുവേണ്ടിയുള്ള പ്രത്യേക കുർബാന അർപ്പിക്കും. തുടർന്ന് കൊടിയിറക്കുന്നതോടുകൂടി തിരുനാൾ ആഘോഷങ്ങൾ സമാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.