മാര്‍ത്തോമന്‍ പൈതൃക സഭകളുടെ സമ്മേളനം കോട്ടയത്ത് ജൂലൈ ഒന്നിന്

മാര്‍ത്തോമന്‍ പൈതൃക സഭകളുടെ സമ്മേളനം കോട്ടയത്ത് ജൂലൈ ഒന്നിന്

കോട്ടയം: മാര്‍ത്തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ അനുസ്മരണമായ ദുക്‌റാന തിരുനാളിനോടനുബന്ധിച്ച് സിറോ മലബാര്‍ എക്യുമെനിക്കല്‍ കമ്മീഷന്റെയും ചങ്ങനാശേരി അതിരൂപതാ എക്യുമെനിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാര്‍ത്തോമന്‍ പൈതൃകസമ്മേളനം കോട്ടയം ലൂര്‍ദ് ഫൊറോനാ പള്ളിയില്‍ നടക്കും.

ജൂലൈ ഒന്നിന് രാവിലെ 10-ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിക്കും. മാര്‍ത്തോമാ സുറിയാനി സഭയുടെ തലവന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും.

സിറോ മലബാര്‍ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാനും ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ആമുഖ പ്രഭാഷണം നടത്തും. കെസിബിസി എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് അനുഗ്രഹപ്രഭാഷണം നടത്തും.

'മാര്‍ത്തോമന്‍ പൈതൃകത്തിന്റെ പ്രസക്തിയും സഭകള്‍ ആഗോളവത്ക്കരിക്കപ്പെടുന്ന കാലഘട്ടത്തില്‍ അവയുടെ കൈമാറ്റവും' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ചര്‍ച്ചയില്‍ സിബിസിഐ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മോഡറേറ്റര്‍ ആയിരിക്കും. യാക്കോബായ സഭാ പ്രതിനിധി ഡോ. മാത്യൂസ് മോര്‍ അന്തിമോസ് പ്രാരംഭമായി സംസാരിക്കും. സിറോ മലബാര്‍, സിറോ മലങ്കര, യാക്കോബായ, ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമാ, അസീറിയന്‍, സിഎസ്‌ഐ എന്നീ സഭകളില്‍നിന്നും മെത്രാന്മാര്‍, വൈദിക, അത്മായ പ്രതിനിധികള്‍, ദൈവശാസ്ത്ര പണ്ഡിതര്‍ എന്നിവര്‍ പങ്കെടുക്കും.

ലൂര്‍ദ് ഫൊറോനാ പള്ളി വികാരി ഫാ. ഡോ. ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍ പ്രാര്‍ത്ഥനാശുശ്രൂഷ നയിക്കും. ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ ഫാ. ഡോ. വര്‍ഗീസ് താനമാവുങ്കല്‍, പ്രൊക്യുറേറ്റര്‍ ഫാ. ചെറിയാന്‍ കാരിക്കൊമ്പില്‍, സിറോ മലബാര്‍ എക്യുമെനിക്കല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. ചെറിയാന്‍ കറുകപ്പറമ്പില്‍, അതിരൂപതാ എക്യുമെനിസം ഡയറക്ടര്‍ ഫാ. ജയിംസ് കൊക്കാവയലില്‍, അസി. പ്രൊക്കുറേറ്റര്‍ ഫാ. ജോജോ പുതുവേലില്‍, ആര്‍ച്ചുബിഷപ്‌സ് സെക്രട്ടറി ഫാ. ടോണി കരിക്കണ്ടം, കമ്മറ്റി അംഗങ്ങളായ സെബാസ്റ്റ്യന്‍ പത്തില്‍, ബേബി വട്ടക്കര, ടോം ജോസഫ് അറയ്ക്കപ്പറമ്പില്‍, ബിനു വെളിയനാടന്‍, ടെസി വര്‍ഗീസ്, സൂസന്‍ കുര്യാക്കോസ്, കോട്ടയം ലൂര്‍ദ് ഇടവക പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.